ചെയിൻ സർവ്വേ കോഴ്സ് പരിശീലനം
സർവ്വേയും ഭൂരേഖയും വകുപ്പ് മൂന്ന് മാസത്തെ ചെയിൻ സർവേ കോഴ്സ് (ലോവർ) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണിൽ കോഴിക്കോട് കേന്ദ്രത്തിൽ തുടങ്ങുന്ന ബാച്ചിലേക്ക് എസ്.എസ്.എൽ.സി പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഗവ.ചെയിൻ സർവ്വേ സ്കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സർവ്വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവ്വേ ഡയറക്ടർക്ക് നേരിട്ടും ജൂൺ 10നകം അപേക്ഷകൾ നൽകാവുന്നതാണ്. ഉയർന്ന പ്രായപരിധിയിൽ പി. എസ്.സി മാനദണ്ഡം ബാധകം. www.dslr.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2371554.
ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ മെയ് 30 ന് രാവിലെ 10 മുതൽ അഞ്ച് മണി വരെ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 9188522713, 0491- 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0491 2815454
അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കണക്ക്, മെന്റൽ എബിലിറ്റി, എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.
താത്പര്യമുളളവർ പേര്, വിദ്യാഭ്യാസ യോഗ്യത (ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നിർബന്ധം) പ്രവൃത്തിപരിചയം, എന്നിവ സഹിതമുള്ള അപേക്ഷ മെയ് 31 നകം സമർപ്പിക്കണം. അപേക്ഷ പ്രിൻസിപ്പൽ, പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹിൽ, കോഴിക്കോട് 5 എന്ന വിലാസത്തിൽ അയക്കുകയോ petckozhikode@gmail.com മെയിൽ ഐഡിയിലേക്ക് അയക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2381624