വിദ്യാലയങ്ങളിലെ സാങ്കേതിക മികവ് കുട്ടികൾക്ക് പുതിയ അറിവിന്റെ ആകാശങ്ങൾ തുറന്നുനല്കുമെന്ന് പി ബാലചന്ദ്രൻ എംഎൽഎ. കുട്ടികൾക്ക് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ പ്രത്യേക പദ്ധതി വഴി ജില്ലയിലെ 15 സ്ക്കൂളുകളിൽ നൽകുന്ന ഇന്ററാക്‌ടിവ് ഫ്ലാറ്റ് പാനലിന്റെ ഉദ്ഘാടനം അയ്യന്തോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികമികവിനൊപ്പം കുട്ടികളിൽ മാനവികമായ കാഴ്ചപ്പാട് കൂടി വളർത്തിയെടുക്കണമെന്നും വിദ്യാലയങ്ങളെ സാങ്കേതികവത്‌കരിക്കാൻ പ്രത്യേക നയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ററാക്ടിവ്‌ ഫ്ലാറ്റ് പാനൽ സ്വിച്ച് ഓൺ കർമ്മം പ്രസ്റ്റീജ് കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ കെ ശങ്കരൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ അധ്യക്ഷനായി. കളക്ടർ വി ആർ കൃഷ്ണതേജ മുഖ്യാഥിതിയായി. പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകിയ ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാൻ ജഗൻനാഥൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി.
ഡിവിഷൻ കൗൺസിലർ എൻ പ്രസാദ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി ശ്രീജ, കൈറ്റ് കോർഡിനേറ്റർ എം അഷറഫ്, മുൻ ഡിഡിഇ മദനമോഹൻ, ഡിഇഒ ഇൻ ചാർജ് ബാലകൃഷ്ണൻ, എഇഒ പി ജെ ബിജു, ബിപിസി സി പി ജെയ്സൺ, പിടിഎ പ്രസിഡൻറ് നാരായണൻകുട്ടി, എസ്എംസി ചെയർമാൻ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ഒഎസ്എ സെക്രട്ടറി പി എസ് ഷിബു, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ സ്മിതശ്രീ, എച്ച്എസ്എസ് പ്രിൻസിപ്പാൾ ഷീബ, ഹെഡ്മാസ്റ്റർ കമറുദ്ദീൻ, എംപിടിഎ പ്രസിഡൻറ് മിനി എന്നിവർ സംസാരിച്ചു.
ഡിഡിഇ ഇൻചാർജ് എസ് ഷാജി സ്വാഗതവും ഹെഡ്മാസ്റ്റർ ഡെന്നി ജോസഫ് നന്ദിയും പറഞ്ഞു.