കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ സഹകരണത്തൊടെ നടപ്പാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന്‍ തിരികെ സ്കൂള്‍ പരിപാടിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ബ്ലോക്കിനു കീഴില്‍ രണ്ട് സ്ഥലങ്ങളില്‍ പ്രചരണ ഘോഷ യാത്ര സംഘടിപ്പിച്ചു. മുട്ടില്‍ ടൗണില്‍ നടന്ന ഘോഷ യാത്ര മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ഫ്ലാഗ് ഓഫ് ചെയ്തു.ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു, വാര്‍ഡ് മെമ്പര്‍മാരായ നസീമ മാങ്ങാടന്‍,നജിബാബു,വിജയലക്ഷ്മി, ഷീബ വേണുഗോപാല്‍, സി.എൻ ലീന ,ആയിഷാബി ,കുടുംബശ്രീ എഡിഎംസി എ.കെ സലീന, എന്നിവര്‍ നേതൃത്വം നല്‍കി. കാവുംമന്ദം ടൗണില്‍ നടന്ന പ്രചരണ ഘോഷ യാത്ര തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിബു വിജി ഉദ്ഘാടനം ചെയ്തു.
വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പ മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധ പുലിക്കോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെമീം പാറക്കണ്ടി, വാര്‍ഡ് മെമ്പര്‍മാരായ വത്സല നളിനാക്ഷൻ, സിബി എഡ്വേർഡ്, സൂന നവീൻ, ബീന റോബിൻസൺ, വെങ്ങപ്പള്ളി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ രാജൻ, ജനപ്രതിനിധികൾ, സി ഡി എസ് ചെയർപേഴ്സണ്‍മാർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഒക്ടോബര്‍ 1മുതലാണ് തിരികെ സ്കൂള്‍ ക്യാമ്പയിന്‍ ആരംഭിക്കുക