ഭക്ഷ്യമേഖലയില്‍ പാക്കേജിങ്ങിന്റെ പ്രധാന്യമറിയിക്കാനായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ടെക്‌നോളജി ക്ലിനിക്ക് ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ട്രെയിനിങ്ങ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം എം.എ ഷിഫാനത്ത് അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി.
ആധുനിക പാക്കേജിംഗ് മെഷീനുകള്‍ ഉപയോഗിച്ചുള്ള നൂതനമായ പാക്കേജിംഗ് രീതികള്‍, പാക്കേജിംഗിന്റെ നിയമവശങ്ങള്‍, പാക്കേജിംഗ് ഡിസൈനുകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലിനിക്ക് ഇന്ന്( ബുധന്‍) സമാപിക്കും. ജില്ല വ്യവസായ കേന്ദ്രം അസി.ഡയറക്ടര്‍ അഖില.സി ഉദയന്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, സീനിയര്‍ സയന്റിസ്റ്റ് എന്‍.ഇ സഫിയ, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.