റവന്യൂ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13 ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് യഥാക്രമം 25000, 15,000 10000 രൂപ നിരക്കില്‍ ക്യാഷ് പ്രൈസും പ്രശംസ പത്രവും സമ്മാനിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കോളേജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വകുപ്പ് മേധാവിയുടെ ശിപാര്‍ശ സഹിതം ഒക്ടോബര്‍ എട്ടിന് വൈകുന്നേരം 5 മണിക്കുള്ളില്‍ രണ്ടുപേര്‍ ഉള്‍പ്പെടുന്ന ടീമുകളായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ildm.kerala.gov.in സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547610005 ഇമെയില്‍: mbadmildm@gmail.com