വഴികള്‍ തടസ്സപ്പെടുത്തി കമാനങ്ങള്‍ വയ്ക്കുന്നത് അടിയന്തരമായി പരിശോധിക്കാന്‍ ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി റവന്യൂ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവ കൂട്ടായ പരിശോധനകള്‍ നടത്തി നടപടി സ്വീകരിക്കും. ലെക്കിടി, ശ്രീകൃഷ്ണപുരം, ചളവറ…
മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ടിക്കറ്റെടുത്ത് ഉദ്യാനത്തിന് അകത്ത് പ്രവേശിക്കുന്നവര്‍ക്ക് പ്രവേശനാനുമതി ഉള്ള ഇടങ്ങളില്‍ അപകടം സംഭവിച്ചാല്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഡാമിന് പരിസരത്ത് 125 ഏക്കറോളം വിസ്തൃതി…
എല്ലാ ദിവസവും പുകയില വിരുദ്ധ ദിനമാക്കി മാറ്റാന്‍ ആഹ്വാനം ചെയ്ത് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിച്ച് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയാണ്…
പരിസ്ഥിതി ദിനത്തില്‍ നാടിന് തണലേകാനും നട്ടുപരിപാലിക്കാനുമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയില്‍ തയ്യാറാവുന്നത് 200114 തൈകള്‍. ജില്ലയിലെ 13 ബ്ലോക്കുകളിലെ 61 നഴ്സറികളിലായാണ് തൈകള്‍ തയ്യാറാവുന്നത്. ഇത്തവണ ഫലവൃക്ഷങ്ങള്‍ക്കാണ് മുന്‍ഗണന. കശുമാവ്, മാവ്, പ്ലാവ്, പുളി,…
ഇരുകൈകളിലും ബലൂണും പൂക്കളും മിഠായിയും സമ്മാനപ്പൊതിയും അടുക്കിപ്പിടിച്ച് കണ്ണുകളില്‍ കൗതുകവുമായി കുറെ കുരുന്നുകള്‍. അങ്കണവാടി പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കായി പാചകം ചെയ്ത പലഹാരങ്ങളുടെയും പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച കളിപ്പാട്ടങ്ങളുടെയും പ്രദര്‍ശനം, പൂക്കളും വിളക്കും നിറച്ച താലം…
സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കില്‍ ഇളവ് ലഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനമേധാവി സാക്ഷ്യപെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സ്റ്റുഡന്‍സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രാനിരക്കില്‍ ഇളവിനുള്ള കാര്‍ഡുകള്‍…
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാലക്കാട് ജില്ലയില്‍ എച്ച് 1 എന്‍ 1 രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 2019 ജനുവരി ഒന്നുമുതല്‍ മെയ് 26 വരെയുള്ള ആരോഗ്യവകുപ്പിന്റെ…
സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പായി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാനായി സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള…
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് വാളയാറിലെ ആദിവാസി മേഖലകളില്‍ ഊരുക്കൂട്ടങ്ങള്‍ നടക്കാത്തതെന്നും ഊരുക്കൂട്ടങ്ങള്‍ വര്‍ഷങ്ങളായി നിലച്ചുപോയതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. വാളയാറില്‍ വിളര്‍ച്ചാരോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ പോഷകാഹാരക്കുറവിന്റെയും രോഗവ്യാപനത്തിന്റെയും…
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച തീവ്രശുചീകരണ യജ്ഞത്തിലൂടെ ജില്ലയില്‍ വൃത്തിയാക്കിയത് 1138 മാലിന്യക്കൂനകള്‍. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികള്‍, 88 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് മാലിന്യനിക്ഷേപങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. മഴക്കാലത്തിനു…
