ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍ വോട്ടെണ്ണലിനു നാലു ദിവസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചയക്കാത്തവര്‍, ഉടന്‍തന്നെ റിട്ടേണിങ് ഓഫീസര്‍ക്ക് തിരിച്ച് അയയ്ക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍…

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താരതമ്യേന കുറവ് ജനുവരി മുതല്‍ മെയ് 16 വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ ഡെങ്കിപ്പനി, എച്ച് 1 എന്‍ 1 എന്നിവ ബാധിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.…

തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയിലൂടെ (എ.ബി.സി) ജില്ലയില്‍ വന്ധ്യംകരിക്കപ്പെട്ടത് 29468 പട്ടികള്‍. പദ്ധതി ആരംഭിച്ച് മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പാണ് ജില്ലയില്‍ പദ്ധതിയുടെ 50 ശതമാനത്തോളം ലക്ഷ്യം കൈവരിച്ചിരിക്കുന്നത്. 2016 ആഗസ്റ്റില്‍ ആരംഭിച്ച പദ്ധതി…

വോട്ടെണ്ണല്‍ ദിവസം (മെയ് 23) ജില്ലയില്‍ സുരക്ഷയൊരുക്കാന്‍ 1706 പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ മാത്രമല്ല ജില്ലയിലെ മുഴുവന്‍ പ്രശ്നബാധിത പ്രദേശങ്ങളിലും പോലീസ് പട്രോളിംഗും കര്‍ശന പരിശോധനയും…

വോട്ടെണ്ണല്‍ ദിനത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഓരോ കൗണ്ടിംഗ് ടേബിളുകളിലും കൗണ്ടിങ് ഏജന്റുമാരെ നിയോഗിക്കാം. മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ 14 ഹാളുകളിലായാണ് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലുള്ള ഓരോ നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ നടത്തുന്നത്. പാലക്കാട്…

വരണാധികാരി അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രം പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ത്ഥികളുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റിന്റെയും വാഹനങ്ങള്‍ക്കു മാത്രമേ പരിസരത്തേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. പൊതുജനങ്ങളുടെയും…

ജില്ലയില്‍ പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെയ് 23ന് രാവിലെ എട്ടുമുതല്‍ ആരംഭിക്കും. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം ഉള്‍പ്പെടെയുള്ള പതിനാല് നിയമസഭാ…

ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ ശില്‍പശാലയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം. മെഹറലി നിര്‍വഹിച്ചു. പൊതുജനങ്ങളില്‍ ഡെങ്കിപ്പനിയെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് പരമാവധി രോഗം കുറയ്ക്കുക, ഡെങ്കിപ്പനി മൂലമുള്ള…

ഹെല്‍മെറ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, അമിതവേഗത, അമിതഭാരം കയറ്റിയിട്ടുള്ള ഡ്രൈവിംഗ്, അനധികൃത ടാക്‌സി, ഇന്‍ഷുറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവര്‍, സമാന്തര സര്‍വീസ് തുടങ്ങിയ ഗതാഗത നിയമങ്ങള്‍…

കാട്ടാനശല്യം നിലനില്‍ക്കുന്ന ആറങ്ങോട്ട് കുളമ്പിലെ അടിക്കാടുകള്‍ ഇന്ന് മുതല്‍ വെട്ടി തുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് അടിക്കാടുകള്‍ വെട്ടിമാറ്റാന്‍ പാലക്കാട് ഡി.എഫ്.ഒ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിക്കാട് വെട്ടിമാറ്റിയാല്‍ ആനകളെ ദൂരെ നിന്ന്…