ഹാർബർ എൻജിനീയറിങ് വകുപ്പിലെ എൻജിനീയർമാർക്കായി സംഘടിപ്പിക്കുന്ന എൻജിനീയേഴ്സ് മീറ്റ് - 2023 ജൂലൈ ആറിന് തിരുവനന്തപുരം കെ.കെ.എം. ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. രാവിലെ 10ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ (DUK) സംരംഭമായ കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്റർ (KSAAC) ടെക്നോസിറ്റിയിലെ DUK ക്യാമ്പസിൽ വിദ്യാർഥികൾക്കായി ഏകദിന സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 8ന്…
വയോജനമേഖലയിൽ ശ്ലാഘനീയമായ സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡ് 2023 ന് നാമനിർദ്ദേശം ക്ഷണിച്ചു.…
ഗവൺമെന്റ് ഡയറിയിൽ പേര് ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് 2024-ലെ ഗവൺമെന്റ് ഡയറിയിൽ ഉൾപ്പെടുത്തുന്നതിനായി ജൂലൈ 31 വരെ http://gaddiary.kerala.gov.in ലൂടെയോ www.gad.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ വിശദാംശങ്ങൾ ഓൺലൈനായി ചേർക്കാം
കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യുണിവേഴ്സിറ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍.സി മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ / ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ /എന്നിവക്ക് റഗുലറായി പഠിക്കുന്ന, കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കുറവും, മുന്‍ അധ്യയന വര്‍ഷത്തെ…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നു. 10/പ്ലസ്ടു, ഡിഗ്രി ലെവൽ എന്നീ പി.എസ്.സി പരീക്ഷകൾക്കുള്ള…
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2023ന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇരുപത്…
ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ നിലവാരമുള്ള സഹായ ഉപകരണങ്ങൾ വിലയിരുത്തുന്നതിനും ഉചിതമായ സഹായ സാങ്കേതിക ഉപകരണം തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനും നിഷ് ഇൻ-ഹൗസ് അസസ്മെന്റ് സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://atnac.in/contact/. ഫോൺ: 0471 2944673.
കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബി/ ടി ഫ്രം എമങ് എൽ ഡി സി/എൽ ഡി ടി / ഫോറസ്റ്റ് ഡ്രൈവേഴ്സ് ഇൻ കേരള ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ്) തസ്തികയുടെ 28.02.2022 തിയ്യതിയിലെ…
ബക്രീദ് പ്രമാണിച്ച് മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വിൽപന ശാലകൾക്ക് ജൂൺ 29ന് മാത്രം അവധിയായിരിക്കും.