ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളുടെ പേര് മാറ്റം, ചുമതലകളുടെ പുനഃനിർവഹണം എന്നിവ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.

കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും കുടിശികയായ അളവുതൂക ഉപകരണങ്ങളുടെ മുദ്രവെയ്പ്പിനായി നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് മാർച്ച് 31 വരെ നീട്ടി. രാജി ഫീസ് 500 രൂപയായി നിജപ്പെടുത്തി പരമാവധി ക്വാർട്ടറിന്റെ അധികഫീസും മുദ്ര ഫീസും ഈടാക്കിയാണ് അദാലത്തിൽ മുദ്ര…

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സർവീസ് കാലയളവിൽ ആരംഭിച്ച അച്ചടക്ക നടപടികൾ വിരമിച്ച ശേഷവും തുടരുന്നതിന് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി. എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ടിലെ ജീവനക്കാരന്റെ സംഭാവന ഒഴികെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും…

കോവിഡ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണം 30ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വൈകിട്ട് മൂന്നിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ്…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കാസർഗോഡ് ജില്ലയിൽ നടത്തുന്ന സിറ്റിങ് നവംബർ 23നും 24നും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈനായി നടക്കും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും…

ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നവംബർ 22ന് ഭിന്നശേഷി കുട്ടികൾക്കായി സംഗമം ഒരുക്കുന്നു. സാർവ്വദേശീയ ശിശു ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് കഴക്കൂട്ടം ഡിഫ്രന്റ് ആർട്ട് സെന്ററിൽ ഉച്ചക്ക് 12.30ന് സംഘടിപ്പിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.…

ബാബാ സാഹിബ് ഡോ. ബി.ആർ. അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിഞ്ജാപന പ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളിലും, സംസ്ഥാന- ജില്ല -ലീഗൽ…

മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ കേര കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബർ 24ന് രാവിലെ 11ന് പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…

നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 24ന് രാവിലെ 10ന് വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ളതും വയനാട് ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ളതുമായ പരാതികളിൻമേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന്…

ജില്ലകളിൽ സിവിൽ കോടതികളുടെ 2023 വർഷത്തിലെ അവധിക്കാലം ഹൈക്കോടതി പ്രസിദ്ധപ്പെടുത്തി. ഏപ്രിൽ 17 മുതൽ മേയ് 19 വരെയാണ് വേനലവധി. ഓണക്കാല അവധി ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെ. ക്രിസ്മസ് അവധി ഡിസംബർ 23ന് തുടങ്ങി ഡിസംബർ 30ന് അവസാനിക്കും. അടുത്ത വർഷത്തെ ഹൈക്കോടതിയുടെ അവധി…