സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്കായ് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ആധാരമാക്കി സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ദൃശ്യാവിഷ്‌കരണത്തിനായി ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്നും സാമൂഹ്യനീതി വകുപ്പ് തിരക്കഥകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 10,000 രൂപ സമ്മാനമുണ്ട്. മുൻപ് പ്രസിദ്ധീകരിച്ചതോ /…
കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപാദകരിൽ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമൺ ഉൽപ്പന്നങ്ങളും (ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ, കളിമൺ വിഗ്രഹങ്ങൾ, ചുമർ അലങ്കാര വസ്തുക്കൾ, കമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു ക്വട്ടേഷൻ…
കോഴിക്കോട് നടന്ന 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ജനുവരി 14 മുതൽ സംപ്രേഷണം ചെയ്യും. അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവം വരെ ഈ പരിപാടി സംപ്രേഷണം ചെയ്യും. 30 മിനിറ്റ്…
റൺവേ റീ സർഫേസിങ് ജോലികൾ ആരംഭിക്കുന്നതിനാൽ ജനുവരി 15 മുതൽ ആറു മാസത്തേക്ക് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നതും വിമാനത്താവളത്തിൽ ഇറങ്ങുന്നതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി…
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2021 (റിവിഷൻ 2010 സ്കീം, സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷയുടെ ടൈം ടേബിൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ കാർപെന്ററി (2017-18) പരീക്ഷയുടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.tekerala.org.
പുതിയ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മന്റ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി ജനുവരി 13ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക്…
കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്, രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾ, ഒന്ന് വീതം ഡോക്യുമെന്ററി, എം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അവാർഡിനായി 73 വിഭാഗങ്ങളിലായി 440 അവാർഡ് അപേക്ഷകളാണ് അക്കാദമിയിൽ ലഭിച്ചത്. പുരസ്‌കാര…
കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാഡമികളിലേക്കുള്ള സോണൽ സെലക്ഷൻ ജനുവരി 18 മുതൽ 24 വരെ നടക്കും. 2023-24 അധ്യയന വർഷത്തെ 7, 8 ക്ലാസുകളിലേക്കും, പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കും അണ്ടർ-14 വിമൺ ഫുട്‌ബോൾ അക്കാഡമിയിലേക്കുമാണ് കായികതാരങ്ങളെ…