പ്രാണീജന്യ രോഗനിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിന്റെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേർത്തലയിലും കോഴിക്കോടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെൻറർ ഫോർ…

ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ…

ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷ ജൂലൈ 25 ന് കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ അഞ്ചിന് പ്രവേശന കാര്‍ഡുമായി എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയ സമാശ്വാസം പദ്ധതിയിൽ ധനസഹായം ലഭ്യമാക്കാൻ വിശദാംശങ്ങൾ ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. നിലവിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും, അപേക്ഷ സമർപ്പിച്ചവരും അവരുടെ ആധാർ…

സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള തുടർ നടപടികൾ…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ജില്ലകളിൽ താമസിക്കുന്നവരായിരിക്കണം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭ്യമാണ്. അവസാന…

സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ അവാർഡിന് ജൂലായ് 15 വരെ എൻട്രികൾ നൽകാം. 2020 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിലെ കാലയളവിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ…

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അടുത്തയോഗം ജൂലൈ 29ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി നടക്കും. യോഗത്തിന്റെ അജണ്ട മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഡിപ്ലോമ തുല്യതാപരീക്ഷയ്ക്ക് 10 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ www.tekerala.org യിൽ Equivalency Test എന്ന ലിങ്കിൽ ലഭ്യമാണ്.

റൂട്ട് ദേശസാത്കരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ 14 ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ കഴിയാത്തവർക്കായി ജൂലൈ 21, 22, 23 തീയതികളിൽ ഗതാഗത വകുപ്പ് ജോയിൻറ് സെക്രട്ടറി ഹിയറിംഗ് നടത്തും.…