സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു 2020-ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ത്രിതല പഞ്ചായത്തുകള്‍ എന്നിവയിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവര്‍ക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം…

റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. ലൈസൻസി സറണ്ടർ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത്. കടയുടെ ഉദ്ഘാടനം  നവംബർ 3ന്  തിരുവനന്തപുരം…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷ്വറൻസ് കോടതി ജഡ്ജിയുമായ സാബു സെബാസ്റ്റ്യൻ നവംബർ മൂന്ന്, ഒൻപത്, 10, 16, 17, 23, 24, 30 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ…

സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ മുഖേന  നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ്…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സപ്ലൈകോയുടെ ആദ്യ പൊതുവിതരണ കേന്ദ്രം ചൊവ്വാഴ്ച (നവംബര്‍ മൂന്ന്) ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം പുളിമൂട് സ്റ്റാച്യു സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് തുറക്കും. ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ…

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ നിയമനകാര്യങ്ങളില്‍, നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി യോഗം ആറിനു നടക്കും. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ച് വീഡിയോ…

ഭാഗ്യക്കുറി വകുപ്പിന് പുതിയ വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും അഞ്ച് പേർക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനമായി നൽകുന്ന പുതിയ ഭാഗ്യമിത്ര ഭാഗ്യക്കുറി ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.…

സംസ്ഥാനത്തെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾക്ക് കീഴിലുള്ള സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നവംബർ മൂന്ന് മുതൽ സന്ദർശകരെ അനുവദിക്കാൻ ഉത്തരവായതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നതടക്കം മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവിൽ വ്യക്തമാക്കുന്നു.…

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്  ചേർക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഒക്‌ടോബർ 31 കൂടി സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേര് ചേർക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട്…