അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന പദ്ധതിയാണ് അഭയകിരണം. 2017-18 വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്നു. സ്വന്തമായി താമസിക്കാൻ നിവൃത്തിയില്ലാത്ത ബന്ധുക്കളുടെ ആശ്രയത്തിൽ ജീവിക്കുന്ന വിധവകളെ സംരക്ഷിക്കുന്നവർക്കാണ് അഭയകിരണത്തിലൂടെ സഹായം ലഭിക്കുന്നത്. സാധുക്കളായ വിധവകൾക്ക്…

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനം…

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുകയോ, അതിക്രമങ്ങൾ നേരിടേണ്ടിവരികയോ ചെയ്താൽ പരാതികൾ അറിയിക്കാനുള്ള തൊഴിൽ വകുപ്പിന്റെ സംവിധാനമാണ് 'സഹജ' കോൾ സെന്റർ. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സഹജ കോൾ…

പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന വിവിധ പ്രശ്‌നങ്ങളിൽ കൗൺസിലിംഗിലൂടെ പരിഹരിക്കാൻ സാധിക്കുന്നവയിൽ തീർപ്പുണ്ടാക്കാനായാണ് കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.പ്രാദേശിക തലത്തിൽ മാനസികപിന്തുണ സംവിധാനവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി കൗൺസിലർമാരെ പരിശീലനം…

  സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ ആരംഭിച്ച 24 മണിക്കൂറും സേവനം ലഭ്യമാകുന്ന എമർജൻസി സംവിധാനമാണ് മിത്ര 181 ഹെൽപ് ലൈൻ. 181 എന്ന…

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പത്തിന് പരിപാടിയുടെ ഭാഗമായി കാതോര്‍ത്ത് എന്ന പദ്ധതി ആരംഭിച്ചത്. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരുന്നു. നിയമസഹായവും പൊലീസ് സഹായവും പദ്ധതിയിലൂടെ…

വിവാഹത്തിന്റെ പേരിൽ സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നൽകാൻ സാധിക്കുന്ന വെബ് പോർട്ടലുമായി വനിതാ ശിശു വികസന വകുപ്പ്. സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യാൻ http://wcd.kerala.gov.in/dowry എന്ന ലിങ്ക് ഉപയോഗിക്കാം. സ്ത്രീധന ദുരിത ബാധിതരായ സ്ത്രീകൾ,…

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾ, ഭർതൃവീടുകളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സ്ത്രീധന പീഡനങ്ങൾ, മറ്റ് ഗാർഹിക പീഡനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് അപരാജിത. സൈബറിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന…

നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതിയാണ് 'രക്ഷാ ദൂത്'. ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഉടനടി സഹായം ലഭ്യമാക്കുന്ന…

കൗൺസലിംഗ്, നിയമസഹായം, താത്കാലിക അഭയം തുടങ്ങിയ സേവനങ്ങൾ വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡിന് കീഴിലാണ് ഫാമിലി കൗൺസലിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് കൗൺസലിംഗ്…