പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് സുഖമില്ലാതായപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം മരംകയറ്റം തൊഴിലായി സ്വീകരിച്ചയാളാണ് കെ.ജി അനിയന്‍കുഞ്ഞ്. തന്റെ പതിനാറാം വയസില്‍ തെങ്ങുകയറ്റ തൊഴിലിലേക്ക് വന്ന അനിയന്‍കുഞ്ഞ് 45 വര്‍ഷമായി ഈ…

അമ്മയില്‍ നിന്നാര്‍ജിച്ച കഴിവിനെ തൊഴിലായി സ്വീകരിക്കുമ്പോള്‍ കെ.സുജാത എന്ന തയ്യല്‍ തൊഴിലാളി ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത്തരമൊരു അംഗീകാരം തന്നെ തേടിവരുമെന്ന്. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച മികച്ച തയ്യല്‍ തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ…

ജനപ്രതിനിധിയായും പൊതു പ്രവര്‍ത്തകനായും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തിപരിചയവുമായാണ് കെ.ടി മുരളി തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ നിറവിലെത്തിയത്. മികച്ച ചെത്തുതൊഴിലാളിക്കുള്ള പുരസ്‌കാരമാണ് ബിജുമോന്‍ എന്ന കെ.ടി മുരളിയെ തേടിയെത്തിയത്. പത്താം ക്ലാസില്‍ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച മുരളി പഠിക്കാന്‍…

കോവിഡ് ആശങ്ക ഒഴിവായ സാഹചര്യത്തിൽ മലയാറ്റൂർ തീർത്ഥാടനം പൂർണ്ണമായ ജനപങ്കാളിത്തത്തോടെ നടത്താൻ തീരുമാനം. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ ആലുവ ഗസ്റ്റ് ഹൗസിൽ യോഗം…

കുടുംബ പ്രാരാബ്ദം മൂലം 18-ാം വയസില്‍ മുഴുവന്‍ സമയ നിര്‍മാണ തൊഴിലാളിയായി മാറിയ ആളാണ് പി.ജി ജോസ്. എറണാകുളം നോര്‍ത്ത് പറവൂരിന് സമീപം മാഞ്ഞാലി എന്ന ഗ്രാമത്തിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായ ജോസിന് ചെറുപ്പം…

കുട്ടിക്കാലം മുതല്‍ നിയമപാലകനാകാനായിരുന്നു പത്തനംതിട്ട ആഴൂര്‍ സ്വദേശിയായ എസ്. കൃഷ്ണന്‍കുട്ടിയുടെ ആഗ്രഹം. അത് കൊണ്ടെത്തിച്ചതാവട്ടെ പട്ടാളത്തിലും. കുടുംബ പ്രാരാബ്ദങ്ങളെ തുടര്‍ന്ന് ജോലി രാജിവച്ച് മടങ്ങേണ്ടിവന്നെങ്കിലും തന്റെ ആഗ്രഹത്തെ മനസില്‍ താലോലിച്ച് വളര്‍ത്തുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കിപ്പുറം…

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സൗജന്യ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം അനുവദിച്ച 10.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്‌തു.മരണാനന്തര സഹായമായി 10 ലക്ഷം രൂപയും ചികിത്സാസഹായമായി…

രാഷ്ട്രീയ രംഗത്തെയും സന്നദ്ധ സേവന മേഖലയിലെയും പ്രവര്‍ത്തനങ്ങളില്‍ നിന്നും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളായിരുന്നു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പി.എം നവാസിന് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ ഓരോ ഘട്ടങ്ങളിലും ഊര്‍ജമേകിയിരുന്നത്. ചുമട്ടു…

കേരള ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിണൽ ഐ എഫ് എഫ് കെ യുടെ പ്രചരണാർത്ഥം എറണാകുളം ലുലു മാളിൽ സ്ഥാപിച്ച സെൽഫി കോർണറിന്റെ ഉദ്‌ഘാടനം ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ നിർവ്വഹിച്ചു .…

ആതുരസേവനമേഖലയില്‍ 21 വര്‍ഷമായി തൊഴിലെടുക്കുന്ന കൊരട്ടി സ്വദേശി നിഷ സന്തോഷിനെ തേടിയെത്തിയത് ഈ വര്‍ഷത്തെ മികച്ച നഴ്‌സിനുള്ള തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം. നിലവില്‍ ആലുവ കാര്‍മല്‍ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയാണ് നിഷ. നഴ്‌സിംഗ്…