ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കൊല്ലപ്പെട്ട  മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലുളള വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിലുള്‍പ്പെട്ട മുഴുവന്‍കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേരളത്തില്‍ വര്‍ഗീയതക്കെതിരായുളള പോരാട്ടം വട്ടവടയില്‍…

ഇടുക്കി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും(അംഗന്‍വാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ജൂലൈ 12ന്‌ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച…

കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുബത്തെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ എ.കെ ബാലന്‍, എം.എം മണി, അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എ മാരായ എസ്. രാജേന്ദ്രന്‍, സുരേഷ് കുറപ്പ്, കെ.കെ ജയച്ചന്ദ്രന്‍ എക്‌സ്.എം.എല്‍.എ, ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് രാവിലെ…

രാജ്യത്തിനാകെ മാതൃകാപരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ ചുവടുവയ്പാണ് വട്ടവട മാതൃകാവില്ലേജ് പദ്ധതിയെന്ന് നിയമ, പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പുമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പിന്നോക്കവിഭാഗക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ക്ക്…

വായനാപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വായന, ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാഴത്തോപ്പ് ഗവണ്‍മെന്റ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍ വിതരണം ചെയ്തു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 13 വിദ്യാര്‍ത്ഥികളാണ് ജേതാക്കളായത്. ചടങ്ങില്‍…

  ബാലപീഡന കേസുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ കടന്നുകൂടുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ് പറഞ്ഞു. കുട്ടിയുടെ പേര് പലപ്പോഴും…

കെ എസ് ആര്‍ ടി സിയുടെ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിന് ജില്ലയില്‍ എത്തി. തൊടുപുഴ, അടിമാലി, മൂന്നാര്‍, മേഖലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് ഓടിയത്. എറണാകുളത്തു നിന്നും പാലായിലേക്ക് സര്‍വീസ് നടത്തിയ ഇലക്ട്രിക് ബസിന്…

ഇടുക്കി ജില്ലാ കളക്ടറായി കെ. ജീവന്‍ബാബുവിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നെല്ലിക്കാവ് തൊടുപുഴ സ്വദേശിയാണ്. ഇടുക്കി സ്വദേശിയായ ഒരാള്‍ തന്നെ ജില്ലയില്‍ കലക്ടറാകുന്നത് ആദ്യമാണ്. 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍…

ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ സ്വയം സഹായ സംഘങ്ങള്‍ കൂടുതല്‍ സജീവമാകുന്നു. ഏലവും, കുരുമുളകും, കാപ്പിയും, കൊക്കോയും, നെല്ലും വിളയിച്ച് കാര്‍ഷിക സമ്പന്നതയുടെ വിജയഗാഥകളിലേക്ക് കര്‍ഷകര്‍ നടന്നടുക്കുമ്പോള്‍ അവര്‍ക്ക് കൂട്ടാകുകയാണ് ലക്ഷ്യം. ഉത്പാദന…

ഉദ്ഘാടനം ജൂലൈ 2ന് മിതമായ വിലയും മികച്ച ഗുണമേൻമയും സൂരക്ഷിതത്വവും, കട്ടപ്പനയിലെ ജനത്തിരക്കേറിയ ഭോജനശാലയാക്കി ജനമൈത്രി പോലീസ് കാന്റീൻ മാറാനുളള കാരണമിതാണ്. പരിമിതമായ സൗകര്യങ്ങളിലും ഭക്ഷണം കഴിക്കാനായി ഇവിടെയെത്തുന്നവർ വിശപ്പുമാറി സംതൃപ്തിയോടെ പണം നല്കുന്നതിനൊപ്പം…