വാഹന നികുതി തവണകളായി അടക്കാന്‍ അവസരം 2014 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് എട്ടിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്തതും 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വര്‍ഷത്തേക്ക് നികുതി അടച്ചതുമായ മോട്ടോര്‍ ക്യാബുകളുടേയും…
പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 410 അന്തേവാസികള്‍ക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ ബെഡ്ഷീറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി നവംബര്‍ എട്ട് വൈകീട്ട് മൂന്നു വരെ നീട്ടി. ഫോണ്‍: 04994239969, 9446920362
മണ്ണിന്റെ നനവും ചെടികളിലെ ഉന്‍മേഷവും അവയിലെ പൂവും കായും ഇനി കാസര്‍കോട് ജുവനൈല്‍ ഹോമിലെ കുഞ്ഞുങ്ങളുടെ മനസ്സുകള്‍ കീഴടക്കും. കൃഷി വകുപ്പിന്റെ പ്രൊജക്ട് അധിഷ്ടിത പച്ചക്കറികൃഷി പദ്ധതിയുടെ ഭാഗമായി ജുവനൈല്‍ ഹോമില്‍ പച്ചക്കറി കൃഷി…
മായിപ്പാടി ഡയറ്റ് ലാബ് സ്‌കൂള്‍ പ്രൈമറി വിഭാഗത്തില്‍ എല്‍.പി.എസ്.ടി. കന്നഡ, ജൂനിയര്‍ ലാംഗ്വേജ് അറബിക് (ഫുള്‍ ടൈം) തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ അഞ്ചിന് രാവിലെ 11ന് ഡയറ്റ് ഓഫീസില്‍ നടക്കും.
കരിച്ചേരി ഗവ. യു.പി സ്‌കൂളില്‍ പച്ചത്തുരുത്ത് നിര്‍മ്മിച്ച് പള്ളിക്കര ഗ്രാമപഞ്ചായത്ത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്തൊരുക്കിയത്. പ്രദേശികമായി ലഭിക്കുന്ന തൈകള്‍ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന ചെറുവനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.…
കാസര്‍കോട് ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയി വരുന്ന വിദ്യാര്‍ത്ഥികള്‍ കേരള സ്റ്റേറ്റ് ആര്‍ടിസിയില്‍ ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്…
പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഇനി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രഖ്യാപനം നടത്തി. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് ഒരാഴ്ചക്കാലം നീണ്ടു നിന്ന ക്യാമ്പയിന്‍ മത്സരമാക്കി പുല്ലൂര്‍-പെരിയ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത്…
കാസര്‍കോട് ജില്ലയിലെ ശുചീകരണ ജീവനക്കാരോട് സംവദിച്ച് നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരീസ് അംഗമായ കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റസ് സെക്രട്ടറി ഡോ. പി.പി.വാവ. സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം ശുചീകരണ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കേട്ടു.…
ജില്ലയില്‍ പുതിയ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകളില്ല കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10 ന് മുകളില്‍ വരുന്ന ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ നവംബര്‍ രണ്ട് മുതല്‍…
കോവിഡ് മാഹാമാരിയെ തുടര്‍ന്ന് ജീവനറ്റ വിദ്യാലയങ്ങള്‍ വീണ്ടും ഉണര്‍വ്വില്‍. പത്തൊന്‍പത് മാസക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അത്യാഹ്ലാദത്തോടെ വിദ്യാര്‍ത്ഥികളെത്തി. ആദ്യദിനത്തില്‍ ജില്ലയില്‍ 69050 വിദ്യാര്‍ത്ഥികളും 7781 അധ്യാപകരും സ്‌കൂളുകളിലെത്തി. ഓരോ ക്ലാസിലും പകുതി വിദ്യാര്‍ഥികളാണ്…