മഴക്കെടുതി മൂലം ജില്ലയിലെ റോഡുകള്‍ എല്ലാം വെള്ളം കയറിയ നിലയിലാണ്. എം സി റോഡില്‍ നാഗമ്പടം മുതല്‍ ചവിട്ടുവരി ജംഗ്ഷന്‍ വരെയുള്ള വെള്ളത്തിലാണ്. ചെറിയ വാഹനങ്ങള്‍ ഈ വഴി കടന്നു പോകുന്നില്ല.  നാഗമ്പടം, കോടിമത,…

ആഗസ്റ്റ്18ന്‌ വൈകിട്ട് ആറുമണി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ ആകെ  361 ക്യാമ്പുകളിലായി 19400 കുടുംബങ്ങളിലെ  67612 പേര്‍ . കോട്ടയം താലൂക്കില്‍ മാത്രം 160 ക്യാമ്പുകളുണ്ട്. 4645 കുടുംബങ്ങളിലായി 15712 പേരുണ്ട്. വൈക്കം താലൂക്കില്‍…

മീനച്ചില്‍ താലൂക്കില്‍ തീക്കോയി വില്ലേജില്‍ വെള്ളികുളം കോട്ടിറിക്കല്‍ പള്ളിപ്പറമ്പില്‍ മാമി എന്നയാളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.   മാമി  എന്നു വിളിക്കുന്ന റോസമ്മ (85), മകള്‍ മോളി…

കനത്ത മഴയും  വെളളപ്പൊക്കവും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ അടിയന്തിര സ്ഥിതി വിശേഷം നേരിടുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കോട്ടയം താലൂക്കില്‍ കണ്‍ട്രോള്‍ റൂം വിപുലമാക്കി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാര്‍ 24 മണിക്കൂറും…

മഴ ശക്തമായതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കിന് കീഴില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. മൊത്തം 49 ക്യാമ്പുകള്‍ തുടങ്ങി. 9685 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇതില്‍ 3955 പേര്‍ പുരുഷമ്മാരും 4315 പേര്‍…

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ആഗസ്റ്റ് 17ന്‌ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 

ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ പ്രൈമറി തലത്തില്‍ തുടങ്ങണമെന്നും അതിന് തുടക്കം കുറിക്കേണ്ടത് പ്രാഥമിക ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാവണമെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.പള്ളം ബ്ലോക്കില്‍ ഉള്‍പ്പെട്ട പനച്ചിക്കാട്  കണിയാമല പ്രാഥമിക ആരോഗ്യ കേന്ദ്രം…

 ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കോത്തല ഗവ. ആയൂര്‍വ്വേദ ആശുപത്രി കെട്ടിടം ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും   …

കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടം നേരില്‍ കണ്ട് വിലയിരുത്തുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥ സംഘം വൈക്കം മേഖലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നീണ്ടൂര്‍ പഞ്ചായത്തിലെ മുടക്കാലില്‍ പാടശേഖരത്തിലെ നെല്‍കൃഷി നാശമാണ് ആദ്യം കണ്ടത്. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍…

തീവ്രമായ മഴയുടെ സാഹചര്യത്തില്‍ കോട്ടയത്ത് ആഗസ്റ്റ് 11 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 ുാ ീേ 7 മാ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍…