ഇത്തവണത്തെ വിളവെടുപ്പ് നമുക്ക് ദുരിതാശ്വാസ ക്യാമ്പില്‍ കൊടുക്കാം ടീച്ചറേ' എന്നു കുട്ടികള്‍ പറഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാനാവില്ലെന്ന് കറുകച്ചാല്‍ നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്‌കൂളിലെ ലൗലി ടീച്ചര്‍. സ്‌കൂളിലെ കുട്ടി കര്‍ഷകരാണ്…

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് ഓണക്കിറ്റുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളേജ്, പാലാ സെന്റ് തോമസ് സ്‌കൂൾ, പൊൻകുന്നം സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത…

പ്രളയക്കെടുതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ കൊടുത്തു തീര്‍ക്കുമെന്ന് വനം-മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. തലയാഴം മാരാംവീടിലെ മതസൗഹാര്‍ദ്ദ മന്ദിരത്തില്‍ നടന്ന ക്ഷീരമേഖലക്കൊരു കൈത്താങ്ങ് എന്ന…

വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ്  പാരീഷ് ഹാള്‍ ക്യാമ്പിലെ ഓണാഘോഷം ശ്രദ്ധേയമായി. 731 കുടുംബങ്ങളിലായി 1449 പേരാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്. കൈപ്പുഴമുട്ട്, മഞ്ചാടിക്കരി, ആര്‍പ്പൂക്കര പ്രദേശങ്ങളിലെ താമസക്കാരാണിവര്‍. ജാതിമതരാഷ്ടീയഭേദമില്ലാതെ എല്ലാവരും ഒന്നാണെന്ന സന്ദേശം ഉള്‍ക്കൊണ്ട്…

ഇക്കഴിഞ്ഞ ഒന്നരയാഴ്ചക്കാലം ചീപ്പുങ്കല്‍ പാലത്തില്‍ പടുത വലിച്ചു കെട്ടി ഉണ്ടാക്കിയ  ക്യാമ്പും അന്തേവാസികള്‍ അഴിച്ചു മാറ്റുകയാണ്. ഇനി അതിജീവനത്തിന്റെ നാളുകള്‍. ചീപ്പുങ്കല്‍ വടക്കേക്കര ഭാഗത്തുള്ള 10 കുടുംബങ്ങളാണ്  പാലത്തില്‍ പടുത വലിച്ചു കെട്ടി  പ്രളയത്തെ…

വെള്ളപ്പൊക്ക മേഖലകളിലെ കിണറുകളില്‍ സൂപ്പര്‍ക്ലോറിനേഷനും വീടു പരിസരത്ത് ശുചീകരണവും മികച്ചരീതിയില്‍ നടത്തിവരുകയാണ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ആശാ പ്രവര്‍ത്തകരും ചേര്‍ന്നാണ് കിണറുകള്‍ ക്ലോറിനേറ്റു ചെയ്യുന്നത്. വീടുകളുടെ പരിസരങ്ങളിലും വഴികളിലും വെള്ളം…

 പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍ നിന്നും രക്ഷപെട്ടെത്തിയവര്‍ക്ക് കൂടി താമസിക്കാനിടം നല്‍കി വെച്ചൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീവം. ഒന്നുമുതല്‍ 11 വരെയുള്ള വാര്‍ഡുകളിലായി ഏഴോളം ക്യാമ്പുകളാണ് വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ പഞ്ചായത്തിന്റെ…

കുട്ടനാട്ടില്‍ ഉള്‍പ്രദേശത്ത് പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാന്‍ രാവും  പകലും കഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാരുണ്ട്. ദിവസവും രാവിലെ ഏഴ് മണിക്ക് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി ഇവര്‍ എത്തും. ചങ്ങനാശ്ശേരി പെരുന്നയില്‍ നിന്ന് കഷ്ടിച്ച് രണ്ടര കി.മി.…

മഴക്കെടുതിയുടെ അടിയന്തിര സാഹചര്യം പരിഗണിച്ച് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്  അറിയിച്ചു. പ്രളയക്കെടുതിയില്‍പ്പെട്ട് അപ്പര്‍ കുട്ടനാട് മേഖലയില്‍ നിന്നും  പതിനായിരങ്ങള്‍ ചങ്ങനാശ്ശേരി മേഖലയില്‍…

കോട്ടയം ജില്ലയില്‍ ആകെ  411 ക്യാമ്പുകളിലായി 27261 കുടുംബങ്ങളിലെ  98175പേര്‍. കോട്ടയം താലൂക്കില്‍ മാത്രം 193 ക്യാമ്പുകളുണ്ട്. 6165 കുടുംബങ്ങളിലായി 21859 പേരുണ്ട്. വൈക്കം താലൂക്കില്‍ 94 ക്യാമ്പുകളിലായി 14927 കുടുംബങ്ങളിലായി 53834പേരാണുള്ളത്. ചങ്ങനാശ്ശേരി താലൂക്കില്‍…