പുഴയുടെ ആത്മാവ് തേടി ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച എന്റെ മണിമലയാര്‍ പുഴ പഠനയാത്രയ്ക്ക് പുതിയ വഴിത്തിരിവ്. സംസ്ഥാനത്തെ നാലു ജില്ലകളിലൊഴുകുന്ന മണിമലയാറിനെയും ആറ്റുതീരത്തെ സംസ്‌കാരങ്ങളെയും സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പദ്ധതിക്കാണ്…

നാട് നേരിട്ട പ്രളയത്തിന്റെ രൂക്ഷതയും പ്രളയത്തെ അതിജീവിച്ച കേരള മാതൃകയും വെളിപ്പെടുത്തി കുടുംബശ്രീ കലാകാരികള്‍ അണിയിച്ചൊരുക്കിയ  തെരുവുനാടകം ജില്ലയില്‍ അരങ്ങേറി. പ്രളയദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിയ്ക്കും ധനസമാഹരണത്തിനായി ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന നവകേരള ഭാഗ്യക്കുറിയുടെ…

സാലറി ചലഞ്ച് ഏറ്റെടുക്കാത്തവരോട് പ്രളയകാലത്ത് കേരളത്തിന് എന്ത് നല്‍കിയെന്ന് അവരുടെ  മക്കള്‍ ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രചോദന മുള്‍കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി റിട്ടയേര്‍ഡ് അദ്ധ്യാപിക. രാവിലെത്തെ പത്രവായനയ്ക്കിടയിലാണ് പെരുന്ന പ്രശാന്തിയില്‍ ഇന്ദിര ടീച്ചര്‍…

കോട്ടയം ജില്ലയിലെ മീനച്ചിലാര്‍-മീനന്തലയാര്‍- കൊടൂരാര്‍ നദീ പുനസംയോജന പദ്ധതി ജനപങ്കാളിത്തത്തിന്റെ നല്ല മാതൃകയെന്ന് യുഎന്‍ പ്രതിനിധികള്‍.   പ്രളയക്കെടുതിയിലുണ്ടായ  ജില്ലയിലെ  കൃഷിനാശം  പഠിക്കാനെത്തിയ യുണെറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ പ്രതിനിധികളായ സി.പി മോഹനനും…

പ്രളയം തകര്‍ത്ത മഞ്ചാടിക്കരി പാടശേഖരം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. ഒക്ടോബര്‍ രണ്ടാംവാരം അടുത്ത വിത്തിറക്കാനാണ് പാടശേഖര സമിതിയുടെ തീരുമാനം. ആര്‍പ്പുക്കര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട പാടശേഖരമാണ്  മഞ്ചാടിക്കരി. 302 ഏക്കറില്‍ കതിരണിഞ്ഞുനിന്ന പാടത്ത് കൊയ്യാന്‍…

നമുക്ക് അരിയെവിടുന്നാ കിട്ടുന്നതെന്ന ടീച്ചറുടെ ചോദ്യത്തിന് 'കവലേലെ ചേട്ടന്റെ കടേന്ന്' എന്നു മറുപടി പറഞ്ഞ കുരുന്നുകള്‍ക്ക് കൃഷിപാഠം പകര്‍ന്നു നല്‍കാനാണ് മുടിയൂര്‍ക്കര ഗവ.എല്‍ പി സ്‌കൂളില്‍ കരനെല്‍ കൃഷി തുടങ്ങിയത്. അദ്ധ്യാപകരും കുട്ടികളും ഒരേ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം  ഗവ. നേഴ്‌സിംഗ് കോളേജില്‍ നിന്നും 36700 രൂപ സംഭാവന ലഭിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന സമാഹരിച്ച തുക പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോക്ടര്‍ വത്സമ്മ ജോസഫ്, അസി. പ്രൊഫ. സ്മിത…

പ്രളയ ദുരിതാശ്വാസനിധി സമാഹരണത്തിന്‍െ്റ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് ജില്ലാ ലോട്ടറി ഓഫീസും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസും. രണ്ട് ഓഫീസുകളിലുമുളള 27 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം…

കാഞ്ഞിരപ്പള്ളി: ഒരേ വരിയില്‍ കൈകള്‍ കോര്‍ത്ത് അവരെത്തിയത് ഈ നാടിന്റെ കണ്ണീരൊപ്പാനാണ്.  തിരിച്ച് വരവിന് നാടൊരുങ്ങുമ്പോള്‍ ഈ കുരുന്നു കൈകളും പങ്കാളികളാകും. ചിറക്കടവ് വെള്ളാള സമാജം പ്രിപ്രൈമറി സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്…

വാഴൂരില്‍ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഒറ്റക്കുടക്കീഴില്‍. ഇതിനായി നിര്‍മ്മിക്കുന്ന വാഴൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. തറക്കല്ലിടല്‍ ചടങ്ങ് ഡോ.എന്‍. ജയരാജ് എം എല്‍ എ നിര്‍വ്വഹിച്ചു.…