സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റു ആയിരം ദിനങ്ങള്‍ കഴിയുമ്പോള്‍ ബാലുശ്ശേരി നിയോജകമണ്ഡലവും അടിമുടി മാറിക്കഴിഞ്ഞു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഢലത്തിലുടനീളം നടപ്പിലാക്കുന്നത്. ബാലുശ്ശേരിയിലേയും അയല്‍ദേശങ്ങളിലേയും നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാശ്രയ കോളേജുകളേയുമാണ്…
കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നമംഗലത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതി രൂപരേഖ തയ്യാറാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് പറഞ്ഞു.…
ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ ഉത്പ്പന്ന പ്രദര്‍ശന വിപണനമേളയില്‍ ശ്രദ്ധേയമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശന സ്റ്റാള്‍. കഴിഞ്ഞ ആയിരം ദിവസം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ക്ഷേമപദ്ധതികളുടെ…
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി ബീച്ചില്‍ ഒരുക്കിയ ഉല്‍പന്ന പ്രദര്‍ശന വാണിജ്യമേള തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 150 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ 70ഓളം…
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ വര്‍ണാഭമാക്കാന്‍ വിസ്മയ കാഴ്ചകളൊരുക്കി നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. വനിതാസംഘ ശക്തിയുടെ കരുത്ത് തെളിയിച്ച് ജില്ലയിലെ 20,000 കുടുംബശ്രീ പ്രവര്‍ത്തകരാണ് ഘോഷയാത്രയുടെ ഭാഗമായത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും…
ഭവന രഹിതരക്ക് 40 കോടി ചെലവില്‍ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ 1000 വീടുകളും റോഡുകള്‍ക്കും ഗതാഗത സൗകര്യവികസനത്തിന് 7.5 കോടി രൂപയുടെ നിര്‍മാണ പദ്ധതികളും പ്രഖ്യാപിച്ചു കൊണ്ട് കൊയിലാണ്ടി നഗരസഭാ ബഡ്ജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ…
വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 44 ഹൈസ്‌കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 480 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചാണ് രാജ്യത്തിനു തന്നെ…
സര്‍ക്കാര്‍ തല സൗജന്യ ചികില്‍സാ പദ്ധതികള്‍ രോഗികള്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ നടപ്പിലാക്കി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.താലൂക്ക് ആശുപത്രി താമരശ്ശേരി മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് 2018-19…
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വെളൂര്‍ പാടശേഖരത്തിന് 80 ലക്ഷം രൂപയുടെയും പുഞ്ചപ്പാടം…
ഇമ്പിച്ചി ബാവ ഭവന നിര്‍മാണപദ്ധതിയിലെ ഗുണഭോക്താക്കളുടെ അവലോകനയോഗം ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളില്‍ നടന്നു. എഴുപതു ശതമാനം ഫണ്ടുപയോഗിച്ച പദ്ധതിയില്‍ ശേഷിക്കുന്ന മുപ്പതുശതമാനം ഫണ്ടുകൂടി വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഗുണഭോക്താക്കളുടെ…