വിദേശ ഭാഷാ പഠനത്തിനായി  തളിപ്പറമ്പിൽ  ലാംഗ്വേജ്  ലാബ് ഭാരിച്ച ചെലവ് കാരണം വിദേശ ഭാഷ പഠിക്കാനുള്ള മോഹം മാറ്റിവെച്ച വിദ്യാർഥികൾക്കായി തളിപ്പറമ്പിൽ ലാംഗ്വേജ്  ലാബ് വരുന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ…

കനത്ത മഴയിൽ വെള്ളം കയറിയതിനെതുടർന്ന് അഴീക്കോട് മണ്ഡലത്തിൽ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തിൽ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അഴീക്കോട് പാലോട്ട് വയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ…

ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന്…

ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് അറിയിച്ചു. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുവാനും രോഗങ്ങളെ തിരിച്ചറിയുവാനും ശരിയായ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുവാനുമാണ് ലോക ജന്തുജന്യ…

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവഴിഞ്ഞിപ്പുഴയിലും കുറ്റ്യാടി പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

മഴക്കെടുതിയുമായ് ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല എം.എല്‍.എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിരമായി പരിഹരിക്കുന്നതിനുമായാണ് കൊയിലാണ്ടി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികള്‍,…

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഹൈറേഞ്ചിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനയാത്രക്കാരും ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍ രമണന്‍ അറിയിച്ചു.…

ബഷീർ കഥാപാത്രങ്ങൾ ഇപ്പോഴും നമ്മളിലൂടെ ജീവിക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം ബേപ്പൂർ വയലാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. മനുഷ്യന്റെ ഭാഷയിൽ എഴുതിയ വ്യക്തിയാണ് ബഷീർ.…

കോടഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.…

കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരംഭിച്ച എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ മിന്നല്‍ പരിശോധന നടത്തി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ. തൃശൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമിലാണ്…