പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2023- 2024 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവിലാണ് ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തത്. ഒരോ വാര്‍ഡില്‍ നിന്നും…

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെയും മണ്ണാര്‍ക്കാട് ലീഗല്‍ എയ്ഡ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഗാര്‍ഹിക പീഡനം, ശൈശവ വിവാഹം, പോക്‌സോ,…

മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോ കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷം ആറ് ലക്ഷം രൂപ വകയിരുത്തിയാണ് ബയോ ബിന്നുകള്‍ വിതരണം ചെയ്തത്.…

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് 1450 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. നാട്ടുകല്‍…

തരൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതികളുടെ വ്യക്തിഗത ആനുകൂല്യ വിതരണവും എസ്.സി വിഭാഗം പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായവും വിതരണം ചെയ്തു. 69 എസ്.സി, 93 ജനറല്‍ വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണവും ആറ് എസ്.സി…

രോഗി പരിചരണത്തില്‍ അംഗീകൃത പേരുമായി 160 വര്‍ഷം പിന്നിട്ടു നില്‍ക്കുന്ന ജില്ലാ ആശുപത്രിയില്‍ ആകെ 544 കിടക്കകളാണുള്ളത്. പുറമെ ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിലായി 250 കിടക്കകളും. 9.2 ഏക്കറിലാണ് ജില്ലാ ആശുപത്രികെട്ടിടവും അനുബന്ധ സ്ഥലങ്ങളുമുളളത്.…

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫയര്‍ ഓഡിറ്റിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അമിതമായ ചൂടും മറ്റും മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട്…

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അത്താണിപ്പറമ്പ് പുഞ്ച റോഡ് ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അധ്യക്ഷയായി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്ന്…

വന്യജീവി ആക്രമണം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വനം വകുപ്പ്. സൗരോര്‍ജ വേലി, സൗരോര്‍ജ തൂക്കുവേലി, ആന പ്രതിരോധ മതില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ മൂന്ന് വനംവകുപ്പ് ഡിവിഷനുകള്‍ നടപ്പാക്കുന്നത്. പാലക്കാട് ഡിവിഷന്‍ 89.56 കിലോമീറ്ററില്‍…

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ കരുതലോടെ മുന്നോട്ട് എന്ന ആശയവുമായി കുമരംപുത്തൂര്‍ പഞ്ചായത്തില്‍ മികവുത്സവം സംഘടിപ്പിച്ചു. ഗ്രാപഞ്ചായത്തിലെ ഒന്‍പത് വിദ്യാലയങ്ങള്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വീഡിയോ അവതരണം, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളും അധ്യാപകരും തയ്യാറാക്കിയ വിവിധ…