തലചായ്ക്കാന്‍ ആകെ ഉണ്ടായിരുന്ന ചെറിയ ഷെഡിനെ പ്രളയം കവര്‍ന്നെടുക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവിനും തന്റെ പിഞ്ചു കുട്ടികള്‍ക്കും ഒപ്പം പ്രാണരക്ഷാര്‍ഥം ഓടുകയല്ലാതെ മറ്റു മാര്‍ഗമൊന്നും പ്രിയയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. ഉടുത്തിരുന്ന വസ്ത്രവുമായി…

കുടുംബശ്രീ ജില്ലാ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രുചിമേളം ഭക്ഷ്യമേളയും ഉത്പന്ന വിപണന മേളയും തുടങ്ങി. പ്രവേശനം സൗജന്യമാണ്.  ഭക്ഷ്യമേളയുടെ ഉദ്ഘാടനം  നഗരസഭാ അധ്യക്ഷ അഡ്വ.ഗീതാ സുരേഷ്…

ജനങ്ങളുടെ വിശക്കുന്നവയറു നിറയ്ക്കാന്‍ ഓടിനടക്കുന്ന പ്രിന്‍സിയുടെ മനസ് നിറച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരായിരുന്നു റാന്നി അങ്ങാടി സ്വദേശിനി പ്രിന്‍സി തോമസും കുടുംബവും. ചെറു തട്ടുകട…

ളാഹ മുതല്‍ മൂഴിയാര്‍ വരെയുള്ള വനമേഖലയില്‍ നൊമാഡിക്(നാടോടികള്‍) ജീവിതശൈലിയില്‍ കഴിയുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട 40 കുടുംബങ്ങള്‍ക്ക് ളാഹ മഞ്ഞത്തോട്ടില്‍ നാല് ഹെക്ടര്‍ വീതം ഭൂമിയില്‍ അവകാശം രേഖപ്പെടുത്തി നല്‍കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ…

പന്തളം പൂഴിക്കാട് ഉണ്ണിവിലാസം വീട്ടില്‍ ഉണ്ണിയും കുടുംബവും സംസ്ഥാന സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ലഭിച്ച വീടിന്റെ സുരക്ഷിത തണലില്‍. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നില്‍ പകച്ചു നിന്ന ഉണ്ണിക്കും കുടുംബത്തിനും കിടപ്പാടമൊരുക്കി നല്‍കി…

വിദ്യാര്‍ഥികളോട്  അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ്…

ജില്ലയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പഠനപിന്നാക്കാവസ്ഥ നേരിടുന്നതിന് വൈവിധ്യമാര്‍ന്ന കര്‍മപരിപാടികളുമായി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് (ഡയറ്റ്). തിരുവല്ല ഡയറ്റ് ഹാളില്‍ നടന്ന ഡയറ്റിന്റെ കാരേ്യാപദേശക സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ജൈവവൈവിധ്യ ഉദ്യാനത്തെ പാഠഭാഗങ്ങളുമായി…

സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വ്യത്യസ്ത മേഖലകളില്‍ (പ്ലബിംഗ്, ഇലക്‌ട്രോണിക് റിപ്പയര്‍, ഇലക്ട്രിക്കല്‍ വര്‍ക്ക്, ഡാറ്റാ എന്‍ട്രി, കൃഷി അനുന്ധ…

നദികള്‍, പൊതുജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ, ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ധനവിനുമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ പമ്പയാറ്റില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു.…

കുടുംബശ്രീ പ്രസ്ഥാനത്തിലെ നാഴികക്കല്ലാണ് കുടുംബശ്രീ മാട്രിമോണി പദ്ധതിയെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ മാട്രിമോണിയല്‍ ശാഖ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. ഏറ്റവും മികച്ച രീതിലുളള ജീവിത…