ജില്ലയില്‍ 234 ദുരിതാശ്വാസ ക്യാമ്പുകളില്‍ 14530 കുടുംബങ്ങളിലായി 47621 ആളുകളാണുള്ളത്. 8023 കുട്ടികളും 20951 സ്ത്രീകളും 18647 പുരുഷന്‍മാരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. താലൂക്ക് -ക്യാമ്പ് -കുടുംബം -കുട്ടികള്‍-സ്ത്രീകള്‍ -പുരുഷډാര്‍ -ആകെ യഥാക്രമം. തൃശ്ശൂര്‍ -77…

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 30 ദിവസത്തേക്ക് അടിയന്തിരമായി മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൈക്രോപ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജില്ലാകളക്ടറുടെ ചേംബറില്‍ ജില്ലയിലെ ആരോഗ്യവിഭാഗം പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതലത്തില്‍…

കുതിരാനില്‍ തുരങ്കത്തിന് മുന്നില്‍ വീണ മണ്ണ് മാറ്റി തുരങ്കത്തിന്‍റെ ഒരുഭാഗം ദുരിത സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാത്രം കടന്നുപോകുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ ധാരണയായി. കുതിരാന്‍ മേഖലയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ്…

അമിത വില ഈടാക്കിയതിനെതുടര്‍ന്ന് തൃശൂര്‍ താലൂക്ക് പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈ വകുപ്പ് പിടിച്ചെടുത്തു.പിടിച്ചെടുത്ത പച്ചക്കറിയും കോഴിമുട്ടയും തൃശൂര്‍ താലൂക്കിലേയും കൊടുങ്ങല്ലൂര്‍ താലൂക്കിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്…

ചാലക്കുടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ചാലക്കുടി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തുകയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന…

ചാലക്കുടി താലൂക്ക് ആശുപത്രി പഴയ പ്രൗഢിയോടെ പുന:സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രളയബാധയില്‍ നശിച്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികളില്‍ ഒന്നാണ് ചാലക്കുടിയിലേത്.…

പീച്ചിയിൽ ജലനിരപ്പുയരുന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ ടി.വി.അനുപമ അറിയിച്ചു വെട്ടിക്കുഴിയിൽ ഉരുൾപൊട്ടൽ: ആളപായമില്ല തൃശൂർ: അതിരപ്പിളളി വെട്ടിക്കുഴിയിലുണ്ടായ ഉരുൾപൊട്ടലിൽ ആളപായമില്ല. പരിസരവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ജില്ലാകളക്റ്റർ നേതൃത്വം…

തൃശൂർ ജില്ലയിൽ 114 ദുരിതാശ്വാസക്യാമ്പുകളിൽ 3872 കുടുംബങ്ങളുണ്ട് .മൊത്തം 1 2 338 ആളുകൾ ക്യാമ്പുകളിൽ കഴിയുന്നതായി ജില്ലാ കളക്റ്റർ ടി.വി അനുപമ അറിയിച്ചു. ക്യാമ്പുകളുടെ എണ്ണം, കുടുംബം, താമസിക്കുന്നവർ യഥാക്രമം: കൊടുങ്ങല്ലൂർ -30-…

വെളളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ വീടുകളിൽ കഴിയുന്നവർ നിർബ്ബന്ധമായും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറണമെന്ന് ജില്ലാ കളക്റ്റർ ടി.വി അനുപമ അഭ്യർത്ഥിച്ചു

നദികളിൽ ജലമേറുന്നതിനാൽ ചാലക്കുടി, പെരിയാർ എന്നീ നദികളുടെ തീരങ്ങളിലും തീരമേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്റ്റർ ടി.വി. അനുപമ അറിയിച്ചു