തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ നിലവിലുള്ള റേഡിയേഷൻ ടെക്‌നോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 22ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടള എന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ്/ ബി.എഡ്/ പി.എച്ച്.ഡി (ഹയർ സെക്കന്ററി അധ്യാപക…

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ (www.kelsa.nic.in) ലഭ്യമാണ്.…

സീനിയർ/ ജൂനിയർ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സീനിയർ/ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ ട്രഷറി വകുപ്പിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17നകം അപേക്ഷിക്കണം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങൾക്കും: www.treasury.kerala.gov.in

കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. പരീക്ഷക്കായി https://ssc.nic.in  എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഒക്ടോബർ 18 രാത്രി 11 മണിക്ക് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസ് ഉദ്യോഗാർഥികളെ മാസം 17,600 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 14ന് രാവിലെ 10ന് കോളജ് ഓഫീസിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ചങ്ങനാശേരിയിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ഒക്ടോബർ 12, 13 തീയതികളിൽ റബർപാലിൽ നിന്നും വിവിധതരം ഉത്പന്നങ്ങൾ നിർമിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്: 0487-2720311, 9744665687, 9846797000, cfscchry@gmail.com.

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ ഒരു സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താല്പര്യമുള്ളവർ…

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകൾക്കായി രണ്ടാം ഘട്ട സൗജന്യ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു.…

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ്…