അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ 176ാം നമ്പർ പാലത്തിൽ വെള്ളം കയറിയതിനാൽ പാലത്തിലൂടെ തീവണ്ടികൾ കടത്തിവിടുന്നതു താൽക്കാലികമായി നിർത്തിവച്ചു. ഈ സാഹചര്യത്തിൽ തീവണ്ടിഗതാഗതത്തിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. ആഗസ്റ്റ് 16നു റദ്ദാക്കിയ തീവണ്ടികൾ:…

പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിൽനിന്നു സൈന്യം രക്ഷപ്പെടുത്തിയവരെ വ്യോമമാർഗം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ 20 പേരെ ശംഖുമുഖം ടെക്‌നിക്കൽ മേഖലയിൽ എത്തിച്ചു. ചാല ബോയ്‌സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്.

  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം കയറി അടച്ചിട്ടതിന് പകരം നേവൽ ബേസിൽ വിമാനമിറങ്ങാൻ സൗകര്യമൊരുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി വിമാനത്താവളം അടച്ചത് ഗൗരവമായ പ്രശ്‌നമായി ഉയർന്നുവന്നിരുന്നു. ഇതുമുലം യാത്രക്കാരെ…

ശുദ്ധജലവിതരണം പലയിടത്തും തകരാറിലായത് പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ പമ്പുകളിലും ശുദ്ധീകരണസംവിധാനവും വെള്ളവും ചെളിയും കയറി കേടായതാണ് പ്രശ്‌നകാരണം. പമ്പുകൾ നന്നാക്കാൻ നടപടിയെടുക്കുന്നുണ്ട്. ക്യാമ്പുകളിൽ…

രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേന ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്രത്തിൽനിന്ന് ആർമി, എൻ.ഡി.ആർ.എഫ്, ആർമി എഞ്ചിനീയറിംഗ് കോർ തുടങ്ങിയവയുടെ കൂടുതൽ സേനകളെ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തകരെ ആവശ്യമുള്ള സ്ഥലത്ത് ആളുകെളയും ഉപകരണങ്ങളും എത്തിക്കാൻ സി…

* 1068 ക്യാമ്പുകളിലായി ഒന്നരലക്ഷം പേർ   സംസ്ഥാനത്ത് അതീവജാഗ്രതാ സാഹചര്യമാണ് തുടരുന്നതെന്നും പ്രതിസന്ധികൾ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനം എറ്റവും കൂടുതൽ കെടുതി നേരിട്ട…

മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കളക്ടര്‍മാരെ സഹായിക്കാന്‍ ഐ. എ. എസ്. ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവായി. പത്തനംതിട്ടയില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കോട്ടയത്ത് ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, തിരുവനന്തപുരത്ത്…

മുല്ലപ്പെരിയാർ ജലനിരപ്പ് കുറച്ചുകൊണ്ടുവരണം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണം.…