ശുചീകരണപ്രവര്‍ത്തനത്തിനിടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴുകിയ മാലിന്യങ്ങളെ വേര്‍തിരിച്ച് സ്വന്തംസ്ഥലത്തുതന്നെ സംസ്‌കരിക്കണം. ചെളിയും മണ്ണും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളാതെ ഒരിടത്തു സൂക്ഷിച്ചാല്‍ പുനര്‍നിര്‍മാണത്തിന് ഉപയോഗപ്പെടും. പഞ്ചായത്തുതലത്തില്‍…

കൂടുതല്‍പേര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെള്ളിയാഴ്ച 2287 ക്യാമ്പുകളിലായി 2,18,104 കുടുംബങ്ങളില്‍നിന്ന് 8,69,224 പേരാണ് ഉള്ളത്. വ്യാഴാഴ്ച ഇത് 2774 ക്യാമ്പുകളിലായി 2,78,781 കുടുംബങ്ങളില്‍നിന്ന് 10,40,688 പേരാണ്…

  ദുരിതബാധിതമായ എല്ലാ വീടുകളുടെയും നിലവിലെ സ്ഥിതി സന്നദ്ധസംഘടനകളുടെ കൂടി സഹായത്തോടെ ഒരു മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവരശേഖരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തദ്ദേശസ്ഥാപനത്തിന്റെ കീഴില്‍…

വെള്ളിയാഴ്ചവരെ പ്രളയക്കെടുതിയില്‍പ്പെട്ട 1,31,683 വീടുകള്‍ താമസയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുങ്ങിപ്പോയ വീടുകളില്‍ 31 ശതമാനമാണ് വാസയോഗ്യമാക്കിയത്. സ്‌ക്വാഡുകള്‍ തുടര്‍ദിനങ്ങളിലും വീടുവൃത്തിയാക്കല്‍ തുടരും. നല്ല രീതിയിലുള്ള ഈ ജനകീയപ്രവര്‍ത്തനം നാടിന്റെ സാംസ്‌കാരികബോധത്തെയും സാമൂഹ്യനിലവാരത്തെയും കൂടിയാണ്…

* ആദ്യഗഡു 25 കോടി കൈമാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകും. ഇതിന്റെ ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോർട്‌സ് സി.ഇ.ഒ രാജേഷ് ഝാ…

"അതിരൂക്ഷമായ പ്രളയക്കെടുതിയെ ഒരുമയിലൂടെ നാം അതിജീവിച്ച സമയത്താണ് ദേശീയോത്സവമായ ഓണം എത്തിയിരിക്കുന്നത് . പ്രളയം തട്ടിയെടുത്ത സമൃദ്ധിയുടെയും പുരോഗതിയുടെയും പുനര്‍ സൃഷ്ടിയിലുടനീളം കേരളീയരുടെ മാതൃകാപരമായ ഈ ഒരുമ നിലനില്‍ക്കുമാറാകട്ടെ . അനുകമ്പയും ദൃഢപിന്തുണയും നല്‍കി സഹജീവികളില്‍ ഉണര്‍ത്തുന്ന സന്തോഷത്തില്‍…

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഇത്തവണ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം മുമ്പൊരിക്കലും ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടില്ല. പത്തുലക്ഷത്തിലേറെ പേർ ഇപ്പോഴും ആശ്വാസക്യാമ്പുകളിലാണ്. മനുഷ്യരെല്ലാം ഒന്നിച്ചുനിന്നാണ് ഈ ദുരന്തം നേരിടുന്നത്.…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച ഏഴുമണിവരെ 539 കോടിരൂപ സംഭാവന ലഭിച്ചു. ഇതിൽ 142 കോടിരൂപ സി.എം.ഡി.ആർ.എഫ്  പെയ്‌മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും പേറ്റിഎം വഴിയും ഓൺലൈൻ സംഭാവനയായി വന്നതാണ്.  ഇതിനു പുറമേ സ്റ്റേറ്റ്…

വിവാദങ്ങളിലല്ല, ജനങ്ങളുടെ പ്രശ്‌നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും നാടിനെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ശ്രദ്ധ മാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ…

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  പ്രവര്‍ത്തനം നിലച്ച 50 സബ്‌സ്റ്റേഷനുകളില്‍ 41 എണ്ണം പുനഃസ്ഥാപിച്ചു. 16,158 ട്രാന്‍സ്‌ഫോര്‍മറുകളാണ് പ്രവര്‍ത്തനരഹിതമായത്. അതില്‍, 13,477 എണ്ണം ചാര്‍ജ് ചെയ്തു. 25.60…