വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് - സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക്…

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വികേന്ദ്രീകൃത തൊഴിലിടങ്ങളുടെ ശൃംഖല (വർക്ക് നിയർ ഹോം) സ്ഥാപിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ മനുഷ്യവിഭവശേഷിയെ പുത്തൻ തൊഴിൽ സാഹചര്യങ്ങളിലേയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് വർക്ക് നിയർ…

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് 'ആധാർ' അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള 'consent based aadhaar authentication service' ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.…

റേഷൻ വ്യാപാരികൾക്ക് ഒക്ടോബർ/നവംബർ മാസങ്ങളിൽ നൽകാനുള്ള കമ്മീഷൻ അനുവദിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. 2022-23 സാമ്പത്തിക വർഷം റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിൽ 216 കോടി രൂപയാണ് ബജറ്റിൽ  വകയിരുത്തിയിരുന്നത്. റേഷൻ വ്യാപാരികൾക്ക്…

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വികസന കാര്യങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതു നാടിനു നല്ലതല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാങ്കേതികത സംബന്ധിച്ച് സംഘടിപ്പിച്ച വിദഗ്ധ സംഗമവും സെമിനാറും…

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഉടൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ…

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌ക്കരണത്തിലൂടെ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കരിക്കുലം…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും 29ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ…

കായികരംഗത്തെ ബാഹ്യ ഇടപെടലുകൾ പൂർണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. പരിശീലനം മുതൽ സർട്ടിഫിക്കേഷൻ വരെയുള്ള മേഖലകളിൽ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോമൺവെൽത്ത്…