സമഗ്ര ശിക്ഷ കേരളം കൊടകര ബിആർസിയുടെ നേതൃത്വത്തിൽ 'നക്ഷത്രക്കൂടാരം' ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം. മറ്റത്തൂർ ജിഎൽപി സ്കൂളിൽ നടക്കുന്ന ക്യാമ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ…

നെഹ്‌റു യുവകേന്ദ്ര വനം - വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ വാഴച്ചാലിൽ സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ്   ടി ജെ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ…

വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തും വാട്ടര്‍ അതോറിറ്റി ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ ജലഗുണനിലവാര പരിശോധനാ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി…

തിരുവനന്തപുരം: പുരുഷന്മാര്‍ക്കുള്ള സ്ഥിരം കുടുംബാസൂത്രണ മാര്‍ഗ്ഗമായ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി) ക്യാമ്പുകള്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. പൂര്‍ണമായും സൗജന്യമായ എന്‍.എസ്.വി…

മുതുതല ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അവശ്യകതാ നിര്‍ണയ ക്യാമ്പ് നടത്തി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 86 ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള…

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'ഹാലോ-22' ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ''നമ്മ ഊര് നമ്മ മക്ക'' എന്ന പേരില്‍ അര്‍ദ്ധ ദിന കമ്മ്യുണിറ്റി ലെവല്‍ ക്യാമ്പ് നാളെ (ഞായര്‍) നടക്കും. ജില്ലാ ശിശു…

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചുണ്ടേല്‍ പകല്‍വീട്ടില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ. ദേവസി അധ്യക്ഷത വഹിച്ചു.…

അവകാശം അതിവേഗം' അതിദാരിദ്ര നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി അടിസ്ഥാന അവകാശ രേഖകളായ റേഷൻ കാർഡ്,ആധാർ കാർഡ്,തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവ തയ്യാറാക്കി നൽകുന്ന പ്രത്യേക ബ്ലോക്ക്തല ക്യാമ്പ് മാനന്തവാടിയിൽ സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ…

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിന് കല്‍പ്പറ്റ നഗരസഭയില്‍ തുടക്കമായി. മുണ്ടേരി മിനി കോണ്‍ഫറന്‍സ്ഹാളില്‍ നടക്കുന്ന ക്യാമ്പ് ടി.…

നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംഘടിപ്പിക്കുന്ന എ.ബി.സി.ഡി ക്യാമ്പ് സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ്…