ജില്ലയിൽ ഡിസംബർ 10 ന് നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി 3001 പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 2708, മുനിസിപ്പാലിറ്റി തലത്തിൽ 293 ഉൾപ്പെടെ 3001 പോളിങ്ങ് ബൂത്തുകളിലൂടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുക.…

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 941…

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെയും, ജില്ലാ പഞ്ചായത്തിലെയും സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. ജില്ലാ കളക്ടര്‍ ഡോ.നവ്‌ജേ്യാത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പിന്റെ നടപടി…

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് ഹരിത പരിപാലനചട്ടം നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇത്തവണത്തേത് ഹരിതതെരഞ്ഞെടുപ്പാകും. ഇതിനായി പ്രചരണത്തിനുള്‍പ്പെടെ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്…

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിച്ച് നിര്‍ണയിക്കുന്നതിനുള്ള നിരക്കുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍…

വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി ഇലക്ഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകളെയും, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും…

ഭിന്നശേഷിക്കാര്‍ക്ക്  സുഖപ്രദമായി വോട്ടുചെയ്യാന്‍ ജില്ലയിലെ തെരഞ്ഞടുപ്പ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. മുഴുവന്‍ തെരഞ്ഞെടുപ്പു കേന്ദ്രങ്ങളിലും വീല്‍ചെയറുകള്‍ കടന്നു പോകുന്ന തരത്തില്‍ ഒരു ഭാഗത്ത് കൈവരികള്‍ വെച്ച റാമ്പുകള്‍ സജ്ജീകരിക്കും. വീല്‍ചെയര്‍…

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘു ലേഖകളിലും മറ്റ് പ്രിന്റ് ചെയ്ത പ്രചാരണ സാമഗ്രികളിലും  പ്രിന്റിംഗ് പ്രസിന്റെയും പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള ചട്ട…

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ജില്ലാതെരഞ്ഞടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.  കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് കാലത്തു ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഒരു…