തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ച് പേരില്‍ കവിയരുത്. മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. കോവിഡ്- 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ശാരീരിക…

നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ നാലാം ദിവസം (നവംബര്‍ 17) ജില്ലയില്‍ ജില്ലാ പഞ്ചായത്ത്,മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 2868 നാമനിര്‍ദ്ദേശപത്രികകള്‍. മുനിസിപ്പാലിറ്റികളില്‍ 272 ഉം ജില്ലാ പഞ്ചായത്തിൽ 53 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 299 ഉം ഗ്രാമപഞ്ചായത്തുകളില്‍ 2244 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്.…

നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ മൂന്നാം ദിവസം (നവംബര്‍ 16) ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 1339 നാമനിര്‍ദ്ദേശപത്രികകള്‍. മുനിസിപ്പാലിറ്റികളില്‍ 90 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 63 ഉം ഗ്രാമപഞ്ചായത്തുകളില്‍ 1186 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്.…

* സ്ഥാനാര്‍ത്ഥിയ്ക്ക് ഇരുചക്രവാഹനമുള്‍പ്പെടെ എത്ര വാഹനങ്ങളും കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാം. ഇത് തെരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ ഉള്‍പ്പെടും. * വാഹന ഉപയോഗത്തിന് വരണാധികാരിയുടെ അനുമതി വാങ്ങുകയും വരണാധികാരി നല്‍കുന്ന പെര്‍മിറ്റ്…

ജില്ലയില്‍ ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് സ്ഥാനാര്‍ഥികളെയും നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു സ്ഥാനാര്‍ഥിയെയും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്…

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത്- മുനിസിപ്പാലിറ്റി വരണാധികാരികള്‍/ ഉപവരണാധികാരികളുടെ യോഗം ചേര്‍ന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ പരിശോധിച്ച് അടിസ്ഥാനസൗകര്യ കുറവുണ്ടെങ്കില്‍ അതാത് പഞ്ചായത്ത്/ നഗരസഭ…

ജില്ലയിൽ ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി തലങ്ങളിലായി വോട്ടർ പട്ടികയിൽ ഉള്ളത് 2339217 സമ്മതിദായകർ. ഇതിൽ 1121849 പുരുഷൻമാരും, 1217340 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള 28 പേരും ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്ത് തലത്തിൽ 976320 പുരുഷൻമാരും…

കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്‍ ഭരണ സമിതി പിരിഞ്ഞു പോയതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലെ ഭരണം ജില്ലാ കലക്ടറുള്‍പ്പെടുന്ന മൂന്നംഗ സമിതി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനില്‍കുമാര്‍, ജില്ലാ…

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 16ന് വൈകീട്ട് 4.30ന് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളിലെ വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവരുടെ യോഗം ചേരും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ വരണാധികാരികളും…

നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ രണ്ടാം ദിനത്തില്‍ (നവംബര്‍ 13) ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 41 നാമനിര്‍ദ്ദേശപത്രികകള്‍. മുനിസിപ്പാലിറ്റികളില്‍ നാലും ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നും ഗ്രാമപഞ്ചായത്തുകളില്‍ 36 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്. പാലക്കാട്, പട്ടാമ്പി,…