24 വരെ പരാതി നല്‍കാം ജില്ലയിലെ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും, ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത, ഗ്യാസ് വിതരണം എന്നിവ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഗ്യാസ്…

ആധുനികമതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അസ്ഥിവാരമിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. പാലക്കാട് ജില്ലാ ലൈബ്രറി ഹാളില്‍ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍…

ശിശുദിനത്തോടനുബന്ധിച്ച് ഭാഗമായി നവംബര്‍ 15 വരെ പാലക്കാട് സിവില്‍ സ്റ്റേഷനിലെ വിശ്വാസ് ഓഫീസിലും പരിസരത്തും നടത്തുന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി ബാലമുരളി നിര്‍വഹിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിന് ഇരയായവരെ സംബന്ധിച്ചും അവര്‍…

ഉത്സവങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്തുന്നതിനുള്ള ലൈസന്‍സ് നടപടിക്രമങ്ങള്‍, സ്ഫോടകവസ്തു ചട്ടങ്ങളും സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപകടരഹിതമായി വെടിക്കെട്ട് നടത്തുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും വിശദീകരിക്കുന്നതിനുളള യോഗം നവംബര്‍ 21-ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ്…

'പാലക്കാടിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക' എന്ന കാംപെയ്‌നിന്റെ ആദ്യഘട്ടമെന്നോണം ഹരിതകേരളം മിഷന്‍-ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും അഞ്ച് ടണ്‍ ഇ-മാലിന്യം ശേഖരിച്ചു നീക്കി. ജില്ലാ വ്യവസായ കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ജില്ലാ പ്ലാനിങ്…

നവകേരളനിര്‍മിതിയിലേയ്ക്ക് സംസ്ഥാനം മുന്നിട്ടിറങ്ങുമ്പോള്‍ പ്രളയം നല്‍കിയ തിരിച്ചറിവുകള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാന്‍ അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രളയഭൂപടം തയ്യാറാക്കി. സംസ്ഥാനത്തെ ആദ്യപ്രളയ ഭൂപടമാണ് അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റേത്. പഞ്ചായത്തില്‍ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ എട്ടാം…

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകളിലെ അന്തേവാസികള്‍ക്ക് മാനസികപിന്തുണയുമായി കുടുംബശ്രീയുടെ സ്നേഹ സാന്ത്വനം പദ്ധതിയ്ക്ക് തുടക്കമായി. സമൂഹത്തില്‍ ഒറ്റപ്പെടുന്ന 30 ശതമാനത്തോളം വരുന്ന വൃദ്ധജനങ്ങളുടെ ഏകാന്തതയ്ക്കും പരിഹാരമായി പകല്‍സമയങ്ങളില്‍ കൂടിയിരിക്കാനും സൗഹൃദവും തങ്ങളുടെ…

പാലക്കാട്: 2019ല്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ ക്ലാസ് റൂമിന്റെയും നവീകരിച്ച സയന്‍സ് ലാബിന്റെയും ഉദ്ഘാടനം…

സംസ്ഥാന സ്‌കൂള്‍ കലോത്സവവും കായികോത്സവവും ചെലവു ചുരുക്കി നടത്തി പ്രളയത്തില്‍ നശിച്ച സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പ്രകടനങ്ങള്‍ക്ക് യാതൊരു കുറവും…

പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പ്രളയക്കെടുതി നേരിട്ട സുന്ദരം കോളനിയിലെ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് ചൈല്‍ഡ് ലൈനും യൂനിസെഫും സംയുക്തമായി പാട്ടുകൂട്ടം…