സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനക്ഷേമ ബോര്‍ഡിന്റെ അഫിലിയേറ്റ് ചെയ്ത് ക്ലബുകളിലെ 16 നും 30 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കും. ജില്ലാതല വിജയികള്‍ക്ക് യഥാക്രമം 25000, 15000, 10,000 രൂപയും…
സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു തൃശ്ശൂരിൽ വാർത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ് ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി തോമസ്…
ഓണക്കാല വിപണിയിൽ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങൾ തടയാൻ ജില്ലയിൽ പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ്. രണ്ട് ദിവസങ്ങളിലായി വിവിധ താലൂക്കുകളിൽ നടന്ന പരിശോധനയിൽ 38 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തി 86000 രൂപ പിഴ…
ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ 11ന് ഉച്ചയ്ക്ക് ശേഷം പുലിക്കളി കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വന്നെത്തിയ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ജില്ല ഒരുങ്ങിയതായി റവന്യൂമന്ത്രി കെ രാജന്‍.…
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ സെപ്റ്റംബർ 11 വൈകിട്ട് 5ന്…
സംസ്ഥാന സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സഹകരണ ഓണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം മതിലകം പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു. പൊക്ലായ് ബ്രാഞ്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത്…
ഫ്ളാഗ് ഓഫ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തിക്കുന്നതിന് ഹോർട്ടികോർപ്പ് സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുമായി നിരത്തുകളിൽ. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈൽ ഹോർട്ടിസ്റ്റോറുകളുടെ ഫ്ളാഗ് ഓഫ് നിമയസഭ വളപ്പിൽ കൃഷി വകുപ്പ്…
സംസ്ഥാന സർക്കാരിൻ്റെയും കൺസ്യൂമർ ഫെഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണിക്ക് തുടക്കം കുറിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത് നിർവ്വഹിച്ചു.…
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും, എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ക്ഷേത്ര വിഹിതം, കുടിശ്ശിക എന്നിവ സ്വീകരിക്കുന്നതിന് സെപ്റ്റംബര്‍ 5 ന് രാവിലെ 11 മുതല്‍ വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ക്യാമ്പ് നടക്കുന്നു.…
ഓണാഘോഷവുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്ക് അനധികൃതമായി പന്നി മാംസം കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍…