സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡിസംബർ 30ന് ആലപ്പുഴയിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സെമിനാറും പരിശീലനവും മാറ്റി. 29 ന് നടത്താനിരുന്ന ഹിയറിംഗും മാറ്റിയിട്ടുണ്ട്. എന്നാൽ 30ന് ഉച്ചയ്ക്ക് ശേഷം കലക്ടറേറ്റിൽ കമ്മീഷൻ സംഘടിപ്പിച്ചിട്ടുളള തെളിവെടുപ്പ് മാറ്റമില്ലാതെ നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനം വാടകയ്ക്കെടുക്കുന്നു. വാഹനത്തിന്റെ ഉടമ/വാഹനം വാടകയ്ക്ക് നൽകുന്ന ഏജൻസി എന്നിവർക്ക് അപേക്ഷിക്കാം. ജനുവരി 5ന് രാവിലെ 11ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ…
ആകാശവാണിയിലും ദൂരദർശനിലും ന്യൂഡൽഹിയിൽ നിലവിലുള്ള ഡയറക്ടർ ജനറൽ ഒഴിവിൽ പ്രോമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴാം കേന്ദ്രധനകാര്യ കമ്മീഷന്റെ ലെവൽ 16-ൽ (2,05,400-2,24,400 ശമ്പള സ്‌കെയിലിൽ) ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 2022 സെപ്റ്റംബർ 9 നുള്ള പ്രസാർ…
2023 വർഷത്തെ ഓർഡിനറി ഡയറിയുടെയും ദിനസ്മരണയുടെയും വിൽപ്പന വില നിശ്ചയിച്ച് ഗവൺമെന്റ് ഉത്തരവ് പ്രസിദ്ധീകരിച്ചു. ജി.എസ്.ടി. ഒഴികെ സർക്കാർ ഡയറിക്ക് 301 രൂപയും ദിനസ്മരണയ്ക്ക് 140 രൂപയുമായിരിക്കും വില. പൊതുഭരണവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വടുവൻചാൽ ജി.എച്ച്.എസ്.എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള…
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിനു വേണ്ടി സൗജന്യ പരിശീലന പരിപാടി ജനുവരിയിൽ ആരംഭിക്കും. ടൈപ്പ്റൈറ്റിങ്,…
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. കോവിഡ്…
പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി (2021-23) ഡിസംബർ 30ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാർ സന്ദർശനം മാറ്റിവച്ചു.
വ്യവസായ വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ കളമശേരിയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് പുതിയ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. സംരംഭകൻ…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി ആറിനു വൈകിട്ട് നാലു വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും വെബ്സൈറ്റ് (www.rcctvm.gov.in) സന്ദർശിക്കുക.