വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി  പത്തനംതിട്ട ജില്ലാതല ജോബ് ഫെയര്‍ ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്…

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. 'പൊതുവിടം ഞങ്ങളുടേതുകൂടി' എന്ന മുദ്രാവാക്യവുമായി നൂറോളം സ്ത്രീകളാണ് പരിപാടിയില്‍ പങ്കെടുത്തത്. രാത്രി 9.30ന് കാട്ടുമുറായ്ക്കല്‍ പാലത്തില്‍ നിന്നും ആരംഭിച്ച രാത്രിനടത്തം സ്ത്രീകളുടെ…

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ദേശീയപാത-47ന് അരികില്‍ തൃശൂര്‍ ജില്ലയോട് അതിര്‍ത്തി പങ്കിട്ട് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് കറുകുറ്റി. കാര്‍ഷികവൃത്തി അടിസ്ഥാനമായ പ്രദേശമെന്ന നിലയില്‍ കൃഷിക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഭരണസമിതി പദ്ധതികള്‍ രൂപീകരിക്കുന്നത്. പഞ്ചായത്ത്…

കേരളത്തിലെ ബി.എഡ് കോളേജുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്) യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു. കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതില്‍…

ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിനുള്ള ചങ്ങാതി പദ്ധതിക്ക് റാന്നി അങ്ങാടി പഞ്ചായത്തില്‍ തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനം എന്നനിലയില്‍ വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. മാര്‍ച്ച് 30ന് മുമ്പായി പ്രാഥമിക…

**വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എയുമായി നേരിട്ട് സംവദിക്കാം കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ബി.സതീഷ് എം.എല്‍.എയുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന, പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്ക് ഉപയോഗപ്രദമായ കാട്ടാല്‍ എഡ്യൂകെയര്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പേയാട് സെന്റ് സേവ്യേഴ്സ് ഹയര്‍…

പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്കായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്(മാര്‍ച്ച് 10). താല്‍പ്പര്യമുള്ളവര്‍ പ്ലേ സ്റ്റോറില്‍ നിന്ന് VTEE ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സോഷ്യോ-എക്കണോമിക്…

രാജ്യത്തെ പ്രമുഖ ഊര്‍ജ്ജ ഉല്പാദക കമ്പനിയായ ടാറ്റാ പവര്‍ ലിമിറ്റഡ് മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സൗകര്യ മൊരുക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സാന്നിധ്യത്തില്‍…

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2022 ജനുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2021 ഡിസംബർ മാസത്തിലേത് ബ്രാക്കറ്റിൽ.തിരുവനന്തപുരം 185 (186), കൊല്ലം 183 (181), പുനലൂർ 189 (188),…

തിരുവന്തപുരം നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററിൽ മാർച്ച് 11 വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സി.ഇ.ഒ അറിയിച്ചു.