പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐ യില്‍ പ്ലംബര്‍ വര്‍ക് ഷോപ്പ് അറ്റന്‍ഡറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്ലംബര്‍ ട്രേഡില്‍ നാഷണല്‍…

വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ. വി.കെ രാജീവന്‍ ചുമതലയേറ്റു. നാല് വര്‍ഷത്തോളമായി കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്നു. തലശ്ശേരി സ്വദേശിയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.കെ. സക്കീന ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായി…

ജില്ലാ സൈനീകക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സായുധസേന പതാക ദിനം ആചരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പതാകനിധിയുടെ സമാഹരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത സായുധസേന പതാകയുടെ ആദ്യ വില്‍പന സ്വീകരിച്ച് നിര്‍വഹിച്ചു. എ.ഡി.എം…

സൈനിക ക്ഷേമ വകുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സായുധസേനാ പതാകദിനം എ.ഡി.എം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി സൈനിക ക്ഷേമ വകുപ്പ് എന്നും നിലകൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തഭടന്മാര്‍ക്കും സൈനികരുടെ…

അമ്പൂരിക്കാരുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചല്‍ കടവില്‍ കരിപ്പയാറിന് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്.  നിലവില്‍ പാലത്തിന്റെ  പൈലിങ് പ്രവര്‍ത്തനം…

കരകുളത്ത് കേരഗ്രാമം പദ്ധതിക്ക് തുടക്കമായി ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതായിരിക്കണം കൃഷിയെന്നും കഴിയുന്നവർ സ്വന്തമായി കൃഷിചെയ്ത് വിഷരഹിത വിഭവങ്ങളുണ്ടാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളത്തിന്റെ തനത് വെളിച്ചെണ്ണയും മറ്റ് മൂല്യ…

ജീവിതശൈലി രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ജീവതാളം പദ്ധതിയുടെ ഭാഗമായി സർവ്വേ പ്രവർത്തനങ്ങൾക്ക് വേളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ തുടക്കമായി.ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം,…

സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പ്ലാനിങ് ഓഫീസില്‍ നടന്ന പരിപാടിയില്‍ 250 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പരിശീലന പരിപാടി…

വെള്ളമുണ്ടയിലും പുല്‍പ്പള്ളിയിലും ക്യാമ്പ് തുടങ്ങി അരലക്ഷത്തിലധികം സേവനങ്ങള്‍ പിന്നിട്ട് എ.ബി.സി.ഡി ക്യാമ്പുകള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വെള്ളമുണ്ട, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച തുടങ്ങിയ ക്യാമ്പില്‍ ആദ്യദിനം രേഖകള്‍ക്കായി നിരവധി പേരെത്തി. ജനുവരി അവസാനത്തോടെ മുഴുവന്‍…