അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും പുതിയ പാഠങ്ങളുമായി ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നു. കോവിഡ് മഹാമാരിയുടെ ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയമുറ്റത്ത് കുട്ടികളെത്തിയത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളെല്ലാം ദുരീകരിച്ചാണ് കൃത്യമായ മുന്നൊരുക്കത്തോടെ വിദ്യാലയങ്ങള്‍ ഉണര്‍ന്നത്. നാടിനെ ഒറ്റപ്പെടുത്തിയ…

കുട്ടികളെ നിങ്ങളുടെ പേരെന്താണ്…. എന്തുണ്ട് വിശേഷങ്ങള്‍. നാലാം ക്ലാസ്സില്‍ പുതിയതായി എത്തിയ ടീച്ചറുടെ ചോദ്യത്തിന് ഉത്സാഹത്തോടെ ഓരോരുത്തരുടെയും മറുപടി. കുട്ടികളുടെ സന്തോഷത്തില്‍ ടീച്ചര്‍ക്കും ഉത്സാഹം. എടയൂര്‍ക്കുന്നിലെ ജി.എല്‍.പി സ്‌കൂളില്‍ വേറിട്ട പ്രവേശനോത്സവത്തില്‍ നാലാം ക്‌ളാസ്സിലെ…

കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നി ഗവ.എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. കുട്ടികളിലെ കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കണം. കുട്ടികള്‍ക്ക് നല്ല ഓര്‍മ്മകള്‍…

ഒന്നരവര്‍ഷത്തിന് ശേഷം കോന്നി എല്‍.പി.സ്‌കൂളില്‍ എത്തിയ കുട്ടികളെ ജില്ലാ കളക്ടര്‍ വരവേറ്റത് പാട്ടുപാടിയാണ്. ''ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...''എന്ന ഗാനം പാടിയാണ് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ കുട്ടികളെ സ്വാഗതം…

ആലപ്പുഴ: കൂട്ടുകാരെയും അധ്യാപകരെയും നേരില്‍ കണ്ടതിന്റെ ആഹ്‌ളാദം മാസ്‌കിന്റെ മറയെ തോല്‍പ്പിച്ച് കുട്ടികളുടെ മുഖങ്ങളില്‍ തിളങ്ങി. ബഞ്ചില്‍ ഇരുന്നപ്പോള്‍ പലരും ക്ലാസ് മുറിയിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടുകൂടാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും ആവേശത്തോടെ അടുത്തവര്‍…

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഹയര്‍സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, വി.എച്ച്.എസ്.എസ് സ്‌കൂളുകളുടെ വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോന്നി ഗവ.എച്ച്എസ്എസില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം…

കാക്കനാട്: ജാഗ്രത കൈവിടാതെ ജില്ലയിലെ സ്കൂളുകളിൽ പ്രവേശനോത്സവം. ബാഗിൽ സാനിറ്റൈസറും മുഖത്തു മാസ്കുമായി അകലം പാലിച്ച് വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. ബാച്ചുകളായി തിരിച്ച വിദ്യാർത്ഥികളിൽ ആദ്യ ബാച്ചിൽ ഉൾപ്പെട്ട വരാണ് നവംബർ ഒന്നിന് വിദ്യാലയങ്ങളിലെത്തിയത്. കോവിഡ്…

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് താത്കാലികമായി അടച്ച ജില്ലയിലെ സ്‌കൂളുകൾ കേരളപ്പിറവി ദിനമായ ഇന്നു (നവംബർ 1) തുറക്കും. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളൊഴിച്ച് മറ്റുള്ള ക്ലാസുകളാണ് ഇന്നാരംഭിക്കുന്നത്. വിദ്യാർഥികളെ വരവേൽക്കാൻ കോവിഡ് മാനദണ്ഡങ്ങൾ…

ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ശുചീകരണവും അണുനശീകരണവും പൂർത്തിയായി. 773 വിദ്യാലയങ്ങളും വിദ്യാർഥികളെ വരവേൽക്കാൻ തയ്യാറായി. എൽ.പി, യു പി, എച്ച് എസ്, അണ് എയ്ഡഡ് , എം ജി എൽ സി വിഭാഗങ്ങളിൽ ജില്ലയിൽ…

എറണാകുളം: കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നത്തിന്റെ മുന്നോടിയായി ഒരുക്കങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക് വിലയിരുത്തി. എറണാകുളം സെന്റ് ആൽബർട്ട്സ് എച്ച് എസ് എസ് , എറണാകുളം…