* കൊതുകു നിവാരണം പരമപ്രധാനം- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പകര്‍ച്ച രോഗ പ്രതിരോധത്തിനായി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.…
നിശാഗന്ധി നൃത്തോത്‌സവം കലയോടും കലാകാരന്‍മാരോടുമുള്ള കേരളത്തിന്റെ സമര്‍പ്പണം വ്യക്തമാക്കുന്നതാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. നിശാഗന്ധി നൃത്തോത്‌സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്‍മാരോടുള്ള കേരളത്തിന്റെ ആദരമാണ് നിശാഗന്ധി പുരസ്‌കാരം. കൊണാര്‍ക്ക്, ഖജുരാഹോ നൃത്തോത്‌സവത്തിന് സമാനമായ…
സമ്പദ് വ്യവസ്ഥയുടെ രീതിശാസ്ത്രം മാറുന്നതനുസരിച്ച് ഭാഗ്യക്കുറിക്ക് കൂടുതല്‍ പ്രസക്തമായ പങ്കുവഹിക്കാന്‍ കഴിയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജില്ലാതല സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം…
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ റെസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും സമയബന്ധിതമായി നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ വൈക്കത്തെ വിശ്രമാലയത്തിന്റെ അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു…
അടിമാലി: ഭാഗ്യക്കുറിവകുപ്പ്കഴിഞ്ഞ 50 വര്‍ഷങ്ങള്‍ നാടിന് നല്‍കിയത്‌വലിയ നേട്ടങ്ങളാണെന്ന്മന്ത്രി എംഎംമണി പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിയുടെസുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെജില്ലാതലഉദ്ഘാടനം നിര്‍വഹിച്ച്‌സംസാരിക്കുകയായിരുന്നു. ഇഎംഎസ്‌സര്‍ക്കാര്‍ ഭാഗ്യക്കുറിആരംഭിക്കുമ്പോള്‍ കടുത്ത വിമര്‍ശനങ്ങളെയാണ്അക്കാലത്ത് നേരിടേണ്ടി വന്നത്. എന്നാല്‍ പിന്നീട് ലക്ഷകണക്കിന് ആളുകള്‍ക്ക്‌തൊഴില്‍ കണ്ടെത്താന്‍ ഭാഗ്യക്കുറിയിലൂടെകഴിഞ്ഞു.…
ദുരിതങ്ങള്‍ വിട്ടൊഴിയാത്ത ജീവിതത്തില്‍ അനുവദിച്ചു കിട്ടിയ ധനസഹായത്തിനും തടസ്സം നേരിട്ട പുനലൂര്‍ കരവാളൂര്‍ സ്വദേശി ശെല്‍വന്‍ ഒടുവിലെത്തിയത് ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികയേന്റെ മുന്നില്‍. പുനലൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തായ സമാശ്വാസം -…
ഔദ്യോഗികഭാഷയുടെ ഭാഗമായി ഉപയോഗിക്കുന്ന പദങ്ങള്‍ കാലോചിതമായിരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഭരണഭാഷാ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റു ഭാഷാ പദങ്ങളെ…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊല്ലം സി.എസ്.ഐ കണ്‍വെന്‍ഷന്‍ ഹാളില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ആശ്രയമാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് മന്ത്രി പറഞ്ഞു.…
ഇ-പഞ്ചായത്ത് പരിശീലന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ ആധാര്‍ എടുക്കാം. നിലവില്‍ ആധാര്‍ ഇല്ലാത്ത ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ മറ്റു തിരിച്ചറിയല്‍ രേഖകള്‍ മുഖേന ലഭിക്കും.
2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി സ്‌കൂളുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുകയും ഇ -സബ്മിഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊളളിച്ച് പ്രൊവിഷണല്‍ എ ലിസ്റ്റ് iExaMS HM ലോഗിനില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ സൂക്ഷ്മ പരിശോധനയും തിരുത്തലുകളും…
