ശുചീകരണപ്രവര്‍ത്തനങ്ങള്‍ രംഗത്തുളളത് സന്നദ്ധസംഘടനകള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ജില്ലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകളുടെ ശുചീകരണത്തിനും തകരാറിലായ പ്ലംബിങ് -ഇലക്ട്രിക്ക് അറ്റകുറ്റപണികള്‍ ഉള്‍പ്പെടെ നിര്‍വഹിക്കുന്നതിനായി സന്നദ്ധ സംഘടനകളില്‍ നിന്നുള്‍പ്പെടെ ആയിരത്തോളം പേര്‍ രംഗത്തുളളതായി ഹരിതകേരളം…

* ക്യാമ്പുകളില്‍ പാഴ് വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയായി ചാക്കില്‍ക്കെട്ടി മഴ നനയാതെ സൂക്ഷിക്കണം. * ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. * പൈപ്പ് വെള്ളം ആണെങ്കില്‍ പോലും തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.…

കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് വിവിധ നദീ-പുഴകരയിലെത്തുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പൊലീസും അഗ്നിശമനസേനയും സുരക്ഷയൊരുക്കുന്ന ഇടങ്ങളില്‍ മാത്രമേ ബലിതര്‍പ്പണം നടത്താവൂവെന്നും കലക്ടര്‍…

കാലവര്‍ഷം തുടരുന്നതുകൊണ്ട് ശിരുവാണി ഡാമിലെ ഷട്ടറുകള്‍ ഇന്ന് (ഓഗസ്‌റ് 10)വൈകുന്നേരം  തുറക്കുന്നതിനാല്‍  പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം.

മീങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഡാം തുറന്നുവിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.…

കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് നടപ്പാക്കിയ സൗജന്യ ആരോഗ്യ-അപകട ഇന്‍ഷൂറന്‍സ് പദ്ധതി 'ആവാസ്' പ്രകാരം പട്ടാമ്പി പട്ടിത്തറ വില്ലേജില്‍ വീട് നിര്‍മ്മാണത്തിനിടെ മരണപ്പെട്ട ഒഡീഷ സ്വദേശി ത്രിലോചന്‍ സുനാനിയുടെ കുടുംബത്തിന്…

മലമ്പുഴ എലപ്പുള്ളി സര്‍ക്കാര്‍ എ.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം സ്ഥലം എം.എല്‍.എ വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശ പ്രകാരം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊളിച്ചുമാറ്റല്‍ പ്രവര്‍ത്തികള്‍…

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, മെഴ്‌സി കോളെജ് എന്‍.എസ്.എസ് ക്ലബ് എന്നിവയുടെസംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മെഴ്‌സി കോളെജ്പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ആന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍…

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഭവന രഹിതര്‍ക്കുളള ഭവന നിര്‍മാണ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട്. മണ്ണാര്‍ക്കാട് താലൂക്കിലുള്ളവര്‍ക്ക് കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ വായ്പയ്ക്കായി…

അംഗപരിമിതര്‍ക്കുള്ള അവകാശങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് തല ഉദ്യോഗസഥര്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവകാശപ്പെട്ടതും നടപ്പിലാക്കിയെടുക്കാവുന്നതുമായ അവകാശങ്ങള്‍ സംബന്ധിച്ച് ക്ലാസില്‍ ഡോ.ജി.ഹരികുമാര്‍ സംസാരിച്ചു. അഞ്ച്…