22-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനും നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍, മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ  ടി വി ചന്ദ്രന്‍, കൊളംബിയന്‍ ചലച്ചിത്രതാരം മാര്‍ലോണ്‍…

അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പൊരുതിനിന്ന പെണ്‍ജീവിതങ്ങളുടെ കഥകളുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവള്‍ക്കൊപ്പം വിഭാഗം. വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ്…

സമകാലിക ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേക ആര്‍കഷണമാവും. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ജാപ്പനീസ് അനിമേഷന്‍ സിനിമകള്‍. പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകകഥകളില്‍ ഇഴചേര്‍ത്തെടുക്കാന്‍ ആദ്യകാലം മുതല്‍ക്കേ…

 കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രഥമവും പ്രധാനവുമായ പരിഗണന എന്നും അതിന്റെ പ്രേക്ഷകരാണ്. പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഈ സംസ്‌കാരം തന്നെയാണ് ഐ.എഫ്.എഫ്.കെ.യെ വ്യത്യസ്തമാക്കുന്നതും. ചലച്ചിത്രോത്സവ സംഘാടനം അക്കാദമി ഏറ്റെടുത്ത ആദ്യ വര്‍ഷം തന്നെ ഇന്ന്…

 കേരള രാജ്യാന്തര ചലച്ചിത്രമേള 36 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ നാല് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഇന്‍സള്‍ട്ട് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ എട്ട് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ്…

ബര്‍ലിന്‍ ചലച്ചിത്രമേള ഉള്‍പ്പടെ നിരവധി രാജ്യാന്തര മേളകളില്‍ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ 'ദ യങ് കാള്‍ മാര്‍ക്സ് ' കേരള രാജ്യാന്തര ചലച്ചിത്രമേളയിലും. ലോക സിനിമാ വിഭാഗത്തിലാണ്  ഈ ചിത്രം  പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ക്സിന്റെ  ജീവിതത്തില്‍…

അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥി ജനതയുടെ പുത്തന്‍കാഴ്ചകളുമായി എത്തുന്ന 'ദി ഇന്‍സള്‍ട്ട്' രാജ്യാന്തര ചലച്ചിത്രമേളയില്‍  ഉദ്ഘാടന ചിത്രമാകും. ഡിസംബര്‍ 8 ന് നിശാഗന്ധി ഓഡിറ്റോറിത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലെബനന്‍ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത…

മൺമറഞ്ഞ ചലച്ചിത്രപ്രതിഭകളായ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കും സംവിധായകൻ ഐ.വി ശശിയ്ക്കും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരം. ഹോമേജ് വിഭാഗത്തിലാണ് ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. 15 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ആരൂഢം, 1921,…

65 രാജ്യങ്ങൾ; 190 ലധികം ചിത്രങ്ങൾ സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ രാജ്യാന്തര ചലച്ചിത്രമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിലെ 80 ലധികം ചിത്രങ്ങളും മത്സര…

ഇത്തവണത്തെ ചലച്ചിത്രമേളയിൽ ഭിന്നശേഷിക്കാർക്കായി കൂടുതൽ സൗകര്യമൊരുക്കും. വരിനിൽക്കാതെ തിയേറ്ററുകളിൽ പ്രവേശിക്കുവാനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് തിയേറ്ററുകളിൽ ക്രമീകരീച്ചിരിക്കുന്നത്. തിയേറ്ററുകളിൽ പ്രവേശനത്തിന് പ്രത്യേക റാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ലഭ്യത അനുസരിച്ചുള്ള പ്രത്യേക പാർക്കിംഗ് സൗകര്യമാണ്…