19 മേഖലകളിലെ തൊഴിലാളികൾക്ക് പുരസ്‌കാരങ്ങൾ
തൊഴിൽ മേഖലകളിലെ മികവിന് തൊഴിൽ വകുപ്പ് നൽകിവരുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിഫലതുകയുള്ള തൊഴിലാളി പുരസ്‌കാരമാണിതെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തൊഴിലാളി ശ്രേഷ്ഠ അവാർഡിന് അർഹരായവർ
1 ചെത്ത് തൊഴിൽ മേഖല – വിനോദൻ കെ വി (കോഴിക്കോട് ജില്ല)
2 കയർ -സുനിത (ആലപ്പുഴ)
3 നഴ്സിംഗ് മേഖല – രേഖ ആർ നായർ (തിരുവനന്തപുരം)
4 സെയിൽസ് പേഴ്‌സൺ – ശ്രീ മോഹനൻ കെ എൻ, ആലപ്പുഴ
5 കരകൗശലം – മനോഹരൻ (കണ്ണൂർ)
6 ചുമട്ടുതൊഴിലാളി – ഭാർഗവൻ ടി (കണ്ണൂർ)
7 കൈത്തറി വസ്ത്ര നിർമ്മാണം – അനിൽകുമാർ പി എ (ആലപ്പുഴ)
8 തയ്യൽ തൊഴിലാളി – ജോയ്സി (വയനാട്)
9 മരംകയറ്റ തൊഴിലാളി – അരുൾ കറുപ്പുസ്വാമി (ഇടുക്കി)
10 മോട്ടോർ തൊഴിലാളി – പ്രസാദ് പി ബി (പത്തനംതിട്ട)
11 ഗാർഹികതൊഴിലാളി – റീന കെ, കോഴിക്കോട്
12 സെക്യൂരിറ്റി ഗാർഡ് – പുഷ്പ വി ആർ (എറണാകുളം)
13 മാനുഫാക്ച്ചറിംഗ്/ പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്) ഈ മേഖലയിൽ നിന്നും തൊഴിലാളി ശ്രേഷ്ഠ കരസ്ഥമാക്കിയത് – ബ്രിജിത് ജോസഫ് (എറണാകുളം)
14 നിർമ്മാണ തൊഴിലാളി – അനിഷ് ബാബു കെ കണ്ണൂർ
15 ഐടി- പ്രിയാ മേനോൻ (തിരുവനന്തപുരം)
16 കശുവണ്ടി തൊഴിലാളി – കെ കുഞ്ഞുമോൾ (കൊല്ലം)
17 ബാർബർ/ ബ്യൂട്ടീഷ്യൻ – ആർഷ പി രാജ് (പത്തനംതിട്ട)
18 മത്സ്യത്തൊഴിലാളി – ഉസ്മാൻ ഇ കെ (മലപ്പുറം)
19 തോട്ടം തൊഴിലാളി – ചിത്തിര രാജ് (കൊല്ലം)
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്കും ഇത്തവണ യഥാക്രമം 10000, 5000 എന്ന ക്രമത്തിൽ ക്യാഷ് അവാർഡ് നൽകും. 2019 ലാണ് ആദ്യമായി തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ഏർപ്പെടുത്തുന്നത്. അന്ന് 15 മേഖലകളിലെ മികവിനാണ് പുരസ്‌കാരം നൽകിയിരുന്നത്. ഇപ്പോൾ 19 മേഖലകളിൽ പുരസ്‌കാരം നൽകുന്നു. തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി ഐ എ എസ്, ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ ഐ എ എസ്, ഡോ. വീണാ മാധവൻ ഐ എ എസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.