ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ്മുറികളുടെ നിർമാണത്തിന് ഭരണാനുമതിയായി. പൊതുവിദ്യാഭ്യാസവകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് കോടി ചെലവിലാണ് കെട്ടിട നിർമാണം. നിലവിൽ അഞ്ചരക്കോടി രൂപ ചെലവിൽ ഹൈസ്കൂൾ വിഭാഗത്തിന്…

മലപ്പുറം ജില്ലയിലെ മുഴുവൻ വാർഡുകളുടെയും സമഗ്ര വികസനവും മാലിന്യ സംസ്‌കരണവും ലക്ഷ്യമിട്ട് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കഴിഞ്ഞ ബജറ്റിൽ വിഭാവനം ചെയ്ത 'നവജ മിഷൻ' പദ്ധതിയിലാണ് മുഴുവൻ വാർഡുകളും മാലിന്യ മുക്തമാക്കുക. ഓരോ വർഷവും ഓരോ…

ഫുട്ബോൾ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിന്റെയുമെല്ലാം ആവേശത്തിൽ കാൽപ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടി മലപ്പുറം വേദിയാകുകയാണ്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നാളെ (10-01-2023) കേരളം പെനാൽറ്റിയടിച്ച് ഗിന്നസ് കീഴടക്കും. 12 മണിക്കൂർകൊണ്ട്…

സ്‌കൂളിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർഥികൾ മുഖ്യമന്ത്രിക്കെഴുതിയ കത്ത് ഫലം കണ്ടു. 2018ലെ തപാൽ ദിനത്തിൽ തിരുന്നാവായ എടക്കുളം ജി.എം.എൽ.പി സ്‌കൂളിലെ കുട്ടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. വർഷങ്ങളായി വാടക…

പുല്പറ്റ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മെഗാ തൊഴിൽമേള 'പ്രതീക്ഷ'യിൽ 113 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിച്ചു. 205 പേരെ വെയിറ്റിങ് ലിസ്റ്റിലും പരിഗണിച്ചിട്ടുണ്ട്. പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളിൽ വെച്ച് നടന്ന മേള പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം…

ഫെബ്രുവരിയിൽ പാലം ഗതാഗതത്തിനായി തുറന്നു നൽകും. ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി.പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂർത്തിയാവുന്നതോടെ ഫെബ്രുവരിയിൽ…

മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു ഏറ്റവും മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. തിരുന്നാവായ എടക്കുളം ജി.എം.എൽ.പി സ്‌കൂളിന്റെ 111 ാം വാർഷികവും പുതിയ…

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള സർക്കാർ സ്വയം ഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തിരികെയെത്തിയ പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കിവരുന്ന പ്രവാസി…

പരപ്പനങ്ങാടി നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എംഎൽഎ അറിയിച്ചു. നേരത്തെ 67 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഈ തുക കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിന്…

തെറ്റായ സിബിൽ സ്‌കോറിന്റെ പേരിൽ ലോൺ നിഷേധിക്കപ്പെട്ട അപേക്ഷകന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു. സിബിൽ കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. തൃക്കലങ്ങോട് സ്വദേശി വിജീഷ് നൽകിയ…