2022ലെ എസ്.എസ്.എൽ.സി/പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'ബി' ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ…
എസ്.യു. രാജീവ് ചെയർമാനും അഡ്വ. കെ. പ്രീതാകുമാരി (കണ്ണൂർ), എ.കെ. അഗസ്തി (കോഴിക്കോട്) എന്നിവർ അംഗങ്ങളുമായി സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് പുനഃസംഘടിപ്പിച്ചു. നിലവിലുള്ള ബോർഡിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബോർഡ് പുനഃസംഘടന…
ഓഗസ്റ്റ് 9ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ രാമവർമപുരത്തെ സർക്കാർ എൻജിനിയറിങ് കോളേജിൽ നിശ്ചയിച്ചിരുന്ന സൂപ്പർവൈസർ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 12 ലേക്ക് മാറ്റി.
പട്ടികവർഗ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപിച്ചിട്ടുള്ള 100 സാമൂഹ്യ പഠനമുറികളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിന്റനൻസ് വർക്ക് ചെയ്യുന്നതിനായി പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങൾക്ക്…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16നു വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.
സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ. അബ്ദുൾ ഹക്കീം സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സംസ്ഥാന വിവരാവകാശ കമ്മിഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ് മേത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. വിവരാവകാശ കമ്മിഷണർമാരായ…
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഓഗസ്റ്റ് 9ന് നടത്താനിരുന്ന കെ.ജി.ടി വേർഡ് പ്രോസസ്സിംഗ് ഇംഗ്ലീഷ് ലോവർ പരീക്ഷ സെപ്തംബർ 5ന് നടത്തുന്നു. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396,…
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. വർക്കല താലൂക്കിൽ ഓഗസ്റ്റ് 10നും നെടുമങ്ങാട് താലൂക്കിൽ ഓഗസ്റ്റ് 11നുമാണ് അദാലത്ത്.…
മുഹറം പ്രമാണിച്ച് ഓഗസ്റ്റ് എട്ടിന് അനുവദിച്ചിരുന്ന പൊതു അവധി ഓഗസ്റ്റ് ഒമ്പതിലേക്കു മാറ്റി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ഓഗസ്റ്റ് എട്ട് തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യുപി-ഹൈസ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസമരചരിത്രക്വിസ് മത്സരം നാളെ (ഓഗസ്റ്റ് 07) രാവിലെ 11ന് തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ നടക്കും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള…