ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുത്പാദന ശേഷിയുള്ള ജാപ്പനീസ്‌ കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 0479-2452277, 9495805541 എന്ന നമ്പരില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വിവിധോദ്യേശ്യ അഭയ കേന്ദ്രത്തില്‍ നാളെ (ഏപ്രില്‍ 13) ഇ.ഡബ്ല്യു.ഡി.എസ് (ഏര്‍ളി വാണിംഗ് ഡിസെമിനേഷന്‍ സിസ്റ്റം) സൈറണ്‍ ടെസ്റ്റ് നടക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ നാല് ഫയല്‍ അദാലത്തുകളിലായി 920 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക്…

വ്‌ളോഗിംഗ് മത്സരം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി വ്‌ളോഗിംഗ് മത്സരം നടത്തുന്നു.…

ആലപ്പുഴ: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമർഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന നടത്തുന്ന വിഷു- ഈസ്റ്റര്‍- റംസാന്‍ സഹകരണ വിപണിക്ക് 2022 എപ്രില്‍ 12ന് തുടക്കമാകും. വിപണിയുടെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി സര്‍വീസ് സഹകരണ…

ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ഗണന-മന്ത്രി കെ. രാധാകൃഷ്ണന്‍ ആലപ്പുഴ: ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതുവഴി ഭക്തരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദേവസ്വം വകുപ്പും ബോര്‍ഡും മുന്‍ഗണ നല്‍കിവരുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍…

ആലപ്പുഴയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേര്‍ രോഗമുക്തരായി. നിലവില്‍ 91 പേര്‍ ചികിത്സയില്‍ കഴിയുന്നു.

ആലപ്പുഴ: ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന യോഗം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം…

ആലപ്പുഴ: പകല്‍സമയങ്ങളില്‍ വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായി പട്ടണക്കാട് പഞ്ചായത്തില്‍ പകല്‍വീട് ഒരുങ്ങി. വെട്ടയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടു ചേര്‍ന്ന കെട്ടിടത്തിലാണ് പകല്‍വീട് ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുന്നത്. ചായയും ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക്…

ആലപ്പുഴയില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേര്‍ രോഗമുക്തരായി. നിലവില്‍ 90…