അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ , ജില്ലയിൽ വാഴൂർ സോമൻഎം .എൽ .എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഷീബ ജോർജ് , ഗ്രാമ പഞ്ചായത്ത്…

തൊഴിൽ അന്വേഷകർക്ക് ആവശ്യമായ അവസരങ്ങൾ ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. യുവജനതക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ജോബ് ഫെയറുകൾ ഇനിയും നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിക്കാനം…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, അടിമാലി എസ്.എന്‍.ഡി.പി ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിലെ കലാപരിപാടികള്‍ ശ്രദ്ധേയമായി. സതീഷ് കരിമലയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടിനൊപ്പം കാണികളായ വിദ്യാര്‍ത്ഥികള്‍ താളമേളങ്ങള്‍ക്കൊപ്പം ചുവടുവച്ചു. സംസ്ഥാന…

വ്യാവസായിക മേഖലയില്‍ പുതിയ ഉണര്‍വ് ഉണ്ടാകേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിന് ഇടുക്കി ജില്ലാ വ്യവസായ…

വണ്ടന്‍മേട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു. ആശുപത്രിയില്‍ നടത്തി വന്നിരുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇനി നടത്താനുള്ള വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ പ്രയോജനപരമാക്കാന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെ…

സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവം അടിമാലിയില്‍ നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അടിമാലി എസ് എന്‍ ഡി പി യോഗം ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ…

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ദിവസ വേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പ്രായമുള്ള (പട്ടികജാതി പട്ടികവര്‍ഗ്ഗ…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന തനത് കലാ-സാംസ്‌കാരിക പ്രഭാഷണ പരിപാടി മാര്‍ച്ച് 9 ന് രാവിലെ 11.30ന് ചെറുതോണി ജില്ലാ പോലിസ്…

പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷം താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.സി. വിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വാക്ക്-ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച്…

ലോക വനിതാദിന ആഘോഷ പരിപാടികളോടനുബന്ധിച്ച് ഇടുക്കി ഡി.ടി.പി.സിയും സ്ത്രീകളോടുള്ള ആദരസൂചകമായി ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ലോക വനിത ദിനമായി ആഘോഷിക്കുന്ന മാര്‍ച്ച് 8-ന് ഡി.ടി.പി.സിയുടെ നിയന്ത്രണത്തില്‍ ഉള്ള വിനോദ സഞ്ചാര…