സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നൂറുശതമാനം ഭവനനിര്‍മ്മാണവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ചു. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷന്‍. ഉപ്പുതറ, വണ്ടന്‍മേട്, കാഞ്ചിയാര്‍, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപളളം…

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ നടന്നു വന്ന അരങ്ങ് 2018ന് തിരശീല വീണു. കുടുംബശ്രീ വാര്‍ഷിക സമ്മേളനോത്തോടനുബന്ധിച്ച് ചെറുതോണി വഞ്ചിക്കവല വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അരങ്ങ് 2018 എന്ന പേരില്‍ കലാകായിക മത്സരങ്ങള്‍ നടന്നത്.…

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും മൂന്നാര്‍ പോപ്പി ഗാര്‍ഡന്‍സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാര്‍ പുഷ്പമേള ശ്രദ്ധേയമാകുന്നു. പുഷ്പങ്ങളുടെ വര്‍ണ്ണ കലവറയൊരുക്കി മേള പുരോഗമിക്കുമ്പോള്‍ ഇക്കുറി സഞ്ചാരികളുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ…

ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ ഒന്നിന് മാറ്റിവെച്ച കട്ടപ്പന നഗരസഭ 19-ാം വാര്‍ഡിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുന്നതിനുള്ള സൗകര്യം ഏപ്രില്‍ 22ന്‌ കട്ടപ്പന സെന്റ് ജോര്‍ജ് ഹൈ സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍…

ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരും നിലവില്‍ ഗ്യാസ്‌കണക്ഷന്‍ ഇല്ലാത്തവരുമായ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള  ഉജ്ജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഉജ്ജ്വല്‍ ദിവസ് ആചരിച്ചു. പട്ടികജാതി/വര്‍ഗ്ഗം, അന്ത്യയോജന അന്നയോജന, പ്രധാനമന്ത്രി…

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2017-18) വികസന ഫണ്ടില്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച് പദ്ധതി നിര്‍വ്വഹണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച മണക്കാട് ഗ്രാമപഞ്ചായത്തിനെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനെയും  ജില്ലാ ആസൂത്രണ സമിതി പുരസ്‌കരങ്ങള്‍…

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ജില്ലയുടെ വികസനത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നതിന് പ്രായോഗിക പദ്ധതികളും സമഗ്രമായ ലേബര്‍ ബജറ്റും തയ്യാറാക്കുന്നതിന് പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്ന് ജോയ്‌സ് ജോര്‍ജ് എം പി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റില്‍  കേന്ദ്രാവിഷ്‌കൃത…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അത്‌ലറ്റിക്‌സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 23 മുതല്‍ ബൈസണ്‍വാലി പഞ്ചായത്തിലെ പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. 10 മുതല്‍ 16 വയസ്സ്…

'നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ ഓടുക ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കുക നടക്കാന്‍ കഴിയില്ലെങ്കില്‍ ഇഴയുക പക്ഷെ ചെയ്യുന്നത് എന്ത് തന്നെയായാലും  മൂന്‍പോട്ട് തന്നെ നീങ്ങുക' മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുകയാണ് ഇടുക്കിജില്ലയിലെ ഭിന്നശേഷിക്കാര്‍.…

ഉടുമ്പൂര്‍ പഞ്ചായത്തില്‍ ഉജ്ജ്വല പദ്ധതിപ്രകാരം ഗ്യാസ് കണക്ഷന്‍ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 20ന്്  വെള്ളിയാഴ്ച പഞ്ചായത്ത് ഹാളില്‍ രാവിലെ 11 മുതല്‍ സ്വീകരിക്കും. പഞ്ചായത്തിലെ ബിപിഎല്‍ വിഭാഗത്തില്‍പെട്ട പട്ടികജാതി,…