കൊല്ലം : ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 947 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1370 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 199 പേര്‍ക്കാണ് രോഗബാധ.…

ജില്ലയില്‍ ആഗസ്റ്റ് 12 ന് 1339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 690 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1334 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…

ജില്ലാ പഞ്ചായത്തും കരീപ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി കരീപ്രയിലെ ത്രിപ്പിലഴികം വാര്‍ഡില്‍ മിയാവാക്കി വനം ഒരുക്കുന്നു. ഓഗസ്റ്റ് 14 രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോവിഡ്…

അഷ്ടമുടി കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയായ ഏറ്റംകെട്ട് അടക്കമുള്ള അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കേരള അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അഷ്ടമുടിക്കായലിലെ ദളവാപുരം, നീണ്ടകര, കല്ലുംപുറം, ശക്തികുളങ്ങര, മുക്കാട്…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 32 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. അഞ്ഞൂറിലധികം കേസുകളില്‍ താക്കീതു നല്‍കി. കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലാണ്…

ബിരുദധാരികളായ യുവജനതയ്ക്കായി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം തുടങ്ങുന്നു. സാമൂഹ്യ-പ്രാദേശിക വികസനകാര്യങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കി നവീന ആശയങ്ങള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. ഭരണനിര്‍വഹണത്തില്‍ പുതിയകാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പുതുതലമുറയ്ക്ക് അവതരിപ്പാക്കാനും നേതൃപാടവം ആര്‍ജ്ജിക്കാനും വഴിയൊരുക്കുന്ന പരിശീലനമാണ്…

സാങ്കേതിക ശില്‍പശാല 14 ന് അഷ്ടമുടി കായലിനെ വീണ്ടെടുക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമാകാന്‍ പ്രമുഖരെത്തുന്നു. സുസ്ഥിര ജല വിനിയോഗത്തിന്റെ സന്ദേശവാഹകന്‍-മഴമനുഷ്യന്‍ എന്നിങ്ങനെ പേരുകേട്ട വിശ്വനാഥ ശ്രീകണ്ഠയ്യയും നഗരാസൂത്രണ വിദഗ്ധന്‍ ബെയിലി…

ജില്ലയില്‍ ഇന്ന് 1633 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1622 പേര്‍ക്കും എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…

ജില്ലയിലെ കോവിഡ് വ്യാപനതോത് കുറയ്ക്കുന്നതിന് പരിശോധനയുടെ എണ്ണം ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. രോഗികള്‍ കൂടുതലുള്ള തദ്ദേശഭരണസ്ഥാപനങ്ങളില്‍ വാര്‍ഡ്തല പരിശോധനള്‍ വര്‍ധിപ്പിക്കുമെന്ന് അവലോകന യോഗത്തില്‍ അറിയിച്ചു. ഓണത്തിന് മുന്നോടിയായി വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ബീച്ച്,…

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലാ ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ വിലക്കുറവ് ഉറപ്പാക്കി 'സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ 2021'ന് തുടക്കമായി. കന്റോണ്‍മെന്റ് മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്ക് ഗുണമേന്മ…