സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളും ദേശീയ-അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐയുടെ ഉദ്ഘാടനവും ശാസ്താംകോവില്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിട സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു…
മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനംചെയ്തു നാടന്‍പാട്ടിന്റെ അകമ്പടിയോടെ നാട് ഒന്നുചേര്‍ന്നപ്പോള്‍ ജലസ്രോതസുകള്‍ വീണ്ടെടുക്കാനുള്ള കൊല്ലം ജില്ലയിലെ പ്രത്യേക യജ്ഞത്തിന് അവിസ്മരണീയ തുടക്കം. കല്ലടയാറിന്റെയും പാണ്ടിവയല്‍ തോടിന്റെയും പുനരുജ്ജീവനത്തിനായി രംഗത്തി റങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍…
കുണ്ടറ മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഇടം പദ്ധതിക്കുകീഴില്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനെതിരായ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമായി നടത്തണമെന്ന് മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുമായി കുണ്ടറയില്‍…
തൊഴിലന്വേഷകരായ യുവതീയുവാക്കള്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതിനായി നിശ്ചിത ഇടവേളകളില്‍ തൊഴില്‍മേളകളും തൊഴില്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുണ്ടറ നിയോജക മണ്ഡലത്തിലെ സമഗ്ര വികസന പദ്ധതിയായ ഇടത്തിന്റെയും കുടുംബശ്രീ ജില്ലാ…
അനാചാരങ്ങള്‍ മുന്‍നിര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഒരു കൂട്ടര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആദിച്ചനല്ലൂര്‍ പ്ലാക്കാട് മൂര്‍ത്തി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം ഉദ്ഘാടനം…
കൊല്ലം: കുട്ടികളെ സൗജന്യമായി ചിത്രകല പഠിപ്പിക്കുന്നതിനായി കുണ്ടറയില്‍ തുടങ്ങിയ കലാക്ഷേത്രം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ചിത്രകലയ്‌ക്കൊപ്പം ലളിതകലാ അക്കാഡമിയുടെ വിവിധ കോഴ്‌സുകള്‍ ഇവിടെ തുടങ്ങുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വാഗത…
കൊല്ലം: ജനുവരി ഒന്നിന് ആരംഭിക്കുന്ന കുടുംബശ്രീ സ്‌കൂളില്‍ ക്ലാസുകള്‍ നയിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മയ്യനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്‍ അധ്യക്ഷനായി.…
കൊല്ലം: അമൃത് നഗരം പദ്ധതിയുടെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനില്‍ ദുരന്ത നിവാരണത്തിന് വിദ്യാര്‍ഥികളുടെ സേന തയ്യാറാകുന്നു. ഓരോ സ്‌കൂളിലും 100 കുട്ടികള്‍ക്കുവരെയാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ നഗരത്തിലെ അഞ്ച് സ്‌കൂളുകള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമാകുക.…
കൊല്ലം: ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രചാരണത്തിനായി വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന പ്രബോധം-ബാലയുക്തി കൂട്ടായ്മയുടെ സ്‌കൂള്‍തല രൂപീകരണത്തിന് മുന്നോടിയായി ശില്പശാല നടത്തി. സ്‌കൂള്‍ യൂണിറ്റുകള്‍ക്ക് നേതൃത്വം നല്‍കേണ്ട വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശില്പശാല മേയര്‍…
ഇനിവരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ... ഒഡീഷക്കാരന്‍ സിനാ ഹസ്‌ത ഈണത്തില്‍ പാടി, പിന്നാലെ കൂടി ഹരി മര്‍മിയും തനുവും. ഒരു വര്‍ഷം മുമ്പ് മഹാനവമിക്ക് മലയാളത്തില്‍ കുറിച്ച ഹരിശ്രീ മാത്രമല്ല മലയാളത്തിലെ അക്ഷരങ്ങളെല്ലാം…
