പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും ഒരുക്കി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വിനോദസഞ്ചാര മേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മധുരം പുഴ ചാല്‍ വൃത്തിയാക്കാന്‍ പദ്ധതി നടപ്പാക്കും. പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും വാങ്ങാന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.…

ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ റീടാറിംഗ്, കോണ്‍ക്രീറ്റ്, കലുങ്ക് കെട്ട് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ചന്ത നവീകരിക്കും. ചന്തയില്‍ കെട്ടിടം പുതുക്കി പണിത ശേഷം കച്ചവടത്തിനായി തുറന്നു നല്‍കും. ഇലന്തൂരിലെ വികസന…

നെല്‍കൃഷിയും പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുന്നോട്ട്. അഞ്ചു വര്‍ഷം മുമ്പ് മൂന്ന് ഏക്കറില്‍ മാത്രം നെല്‍കൃഷി ഉണ്ടായിരുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 160 ഏക്കറോളം പാടത്ത് കൃഷിനടക്കുന്നുണ്ട്. പച്ചക്കറി കൃഷിയിലും മുന്നേറ്റം…

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഗോത്രസാരഥി പദ്ധതി അനിശ്ചിതത്വത്തിലാകരുതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍…

വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈത്തിരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സിയും അതിനുമുകളിലും വിദ്യാഭ്യാസയോഗ്യതയുളളവരും നിശ്ചിത പ്രായപരിധിയില്‍പ്പെടുന്നവരുമായ (ജനറല്‍…

  നാഷണല്‍ ആയുഷ് മിഷന്‍ - കല്‍പ്പറ്റ ആയുര്‍വേദ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.പി.റ്റി, 3 വര്‍ഷം പ്രവര്‍ത്തിപരിചയം. പ്രായപരിധി 40 വയസ്സ്. കൂടിക്കാഴ്ച്ച ജൂലൈ 27…

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആദ്യ ഘട്ട മുന്നറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായി അഗ്നി രക്ഷാ സേന ചപ്പാത്ത്,…

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എന്‍ജിനീയറിംഗ് വിഭാഗം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പി.പി പ്രസിഡന്റ് റനീഷ് അദ്ധ്യക്ഷത…

പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിലെ ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ദുരന്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ജില്ലാ വികസന കമ്മീഷ്ണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍…

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍…