പത്തനംതിട്ട: വീണ്ടും വെള്ളപ്പൊക്കം വരുന്നു എന്നറിഞ്ഞപ്പോള്‍ സഹോദരങ്ങളെ രക്ഷിക്കാന്‍ തങ്ങളും എത്തിയേ മതിയാകൂ എന്ന ബോധ്യത്തിലാണ് ഡോണും, ജോസഫും ഉള്‍പ്പെടെ 16 പേരടങ്ങുന്ന സംഘം പത്തനംതിട്ട ജില്ലയിലേക്ക് ബോട്ടടുപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടം കൊല്ലം…
പത്തനംതിട്ട: ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ജില്ലയിലെ വിവിധ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളും സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തിന് ഇരയായവര്‍ക്ക് വിതരണം ചെയ്യുന്നതിന് അവശ്യസാധങ്ങള്‍…
പത്തനംതിട്ട: ജില്ലയിലെ 69 ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 4528 പേര്‍ കഴിയുന്നു. കോന്നി ഒഴിച്ച് മറ്റ് എല്ലാ താലൂക്കുകളിലും ക്യാമ്പുകളുണ്ട്. ജില്ലയില്‍ ക്യാമ്പില്‍ കഴിയുന്ന ആകെ കുടുംബങ്ങള്‍ 1281. ആകെ പുരുഷന്മാര്‍ 1701 പേര്‍.…
ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ക്യാമ്പ് ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ക്യാമ്പിലെ അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം എന്നിവ നിശ്ചിത മാതൃകയില്‍ രജിസ്റ്ററില്‍ ക്യാമ്പ് ഓഫീസര്‍ എഴുതി സൂക്ഷിക്കും.…
വടക്കന്‍കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടവുമായി കൈകോര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു. കേരളം ഒട്ടാകെ ഇന്ന് മഴക്കെടുതികളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എങ്കിലും വടക്കന്‍ കേരളത്തിലെ സ്ഥിതിഗതികള്‍ നമ്മളെ വച്ചു നോക്കുമ്പോള്‍…
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് എല്ലാ വകുപ്പുകളും ജനങ്ങളും സജ്ജരാകണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. വെള്ളപ്പൊക്ക സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ നിശ്ചയിക്കുന്നതിനും ചേര്‍ന്ന റാന്നി താലൂക്ക്തല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.…
ജില്ലയിലെ ഡാമുകള്‍ നിറഞ്ഞ് വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് വനം മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മൂഴിയാര്‍ ഡാം, ശബരിഗിരി പവര്‍ സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലേക്ക് പത്ത് ബോട്ടുകള്‍ കൊല്ലം ജില്ലയില്‍ നിന്നും കൊണ്ടുവരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്ക സ്ഥിതിഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതില്‍ മൂന്നു ബോട്ടുകള്‍…
പത്തനംതിട്ട: മഴ ശക്തമായാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മുന്‍കരുതലെന്ന നിലയില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് അടൂര്‍ ആര്‍ഡിഒ ഓഫീസില്‍…
പത്തനംതിട്ട ജില്ലയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനായി ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും സന്ദര്‍ശനം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.…